Breaking News

Trending right now:
Description
 
Jun 26, 2013

നാമം പിക്നിക്ക് ഹൃദ്യമായി

വിനീത നായർ
image


ന്യൂജേഴ്സി: ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നായർ മഹാമണ്ഡലം ആൻഡ്‌ അസ്സോസിയേറ്റട് മെംബേർസ് (നാമം) പിക്നിക്‌ സംഘടിപ്പിച്ചു.

ജൂണ്‍ 23ന് മണ്‍റോയിലുള്ള തോംസണ്‍ പാർക്കിൽ നടന്ന പിക്നിക്‌ ഹൃദ്യമായ അനുഭവമായി. രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ചു വരെ നീണ്ടു നിന്ന പിക്നിക്കിൽ കുട്ടികളും മുതിർന്നവരും വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഡോഡ്ജ് ബോൾ, ലെമണ്‍ ആൻഡ്‌ സ്പൂണ്‍,മ്യൂസിക്കൽ ചെയർ, അന്താക്ഷരി, പിൻ ദ റ്റെയിൽ ഓണ്‍ ദ ഡോങ്കി തുടങ്ങിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

നാമം ടീം അംഗങ്ങൾ തയ്യാറാക്കിയ രുചികരമായ ഭക്ഷണവും ബാർബെക്യു വിഭവങ്ങളും പിക്നിക്കിൽ പങ്കെടുത്തവർ ആസ്വദിച്ചു. നാമം പ്രസിഡന്റ്‌ മാധവൻ ബി നായർ, സെക്രട്ടറി ബിന്ദു സഞ്ജീവ്കുമാർ, പിക്നിക്‌ കോർഡിനേറ്റർ ജയ്‌ മണിയിൽ, അജിത്‌ ഹരിഹരൻ, ആശ വിജയകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്നും ഇത്തരം കുടുംബസംഗമങ്ങളും, കലാ-സാംസ്‌ക്കാരിക പരിപാടികളും നാമം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ്‌ മാധവൻ നായർ പറഞ്ഞു.