Breaking News

Trending right now:
Description
 
Jun 26, 2013

ഹോണ്ടയുടെ പുതിയ150 സിസി സി ബി ട്രിഗര്‍ കേരളത്തില്‍; ബുക്കിങ്‌ ആരംഭിച്ചു

image ഹോണ്ടയുടെ ഇന്ത്യയിലെ ഏക ടൂവീലര്‍ കമ്പനിയായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ്‌ സ്‌കൂട്ടര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (എച്ച്‌ എം എസ്‌ ഐ) പുതിയ പെര്‍ഫോമന്‍സ്‌ മോട്ടോര്‍സൈക്കിളായ സി ബി ട്രിഗര്‍ കേരളത്തില്‍ അവതരിപ്പിച്ചു. സ്‌റ്റൈലിനുവേണ്ടിയുള്ള സവിശേഷതകളും പ്രതിദിന സവാരിക്കുള്ള ഇന്ധനക്ഷമതയും സമ്പൂര്‍ണമായി സമന്വയിപ്പിക്കുന്നതാണ്‌ പുതിയ ടെക്‌നോളജിയില്‍ നിര്‍മിക്കപ്പെട്ട സി ബി ട്രിഗര്‍.

സമ്പൂര്‍ണതയിലേക്ക്‌ കൊത്തിയൊരുക്കിയ സി ബി ട്രിഗര്‍ സവിശേഷമായ ത്രിഡി ഹോണ്ട എംബ്‌ളത്തോടെയുള്ള വടിവൊത്ത ടാങ്കുമായാണ്‌ എത്തുന്നത്‌. രൂക്ഷമായ നോട്ടം ലഭ്യമാക്കുന്ന വിധത്തില്‍ ഫ്‌ളോട്ടിങ്‌ സൈഡ്‌ കൗളുകളും അമ്പിന്റെ രൂപഘടനയിലുള്ള സൈഡ്‌ പാനലുമാണ്‌ അതിനുള്ളത്‌. സൈഡ്‌ പാനലിലെ മസില്‍ ലൈനുകളും മുഴുവന്‍ കറുപ്പു നിറമാര്‍ന്ന സ്‌പോര്‍ട്ടി മഫ്‌ളറും ബൈക്കിന്‌ പൗരുഷ സ്വഭാവം നല്‍കുന്നു.
സി ബി ട്രിഗറിന്റെ സ്‌റ്റൈല്‍ അനുപാതം ഉയര്‍ത്തിക്കൊണ്ട്‌ മുഴുവന്‍ ബ്ലാക്കായ അലോയ്‌ വീലുകളും സമ്പൂര്‍ണമായ ഡിജിറ്റല്‍ അഡ്വാന്‍സ്‌ഡ്‌ ഇന്‍സ്‌ട്രമെന്റ്‌ പാനലും ഘടിപ്പിച്ചിരിക്കുന്നു. മുന്നില്‍ രൂക്ഷതയാര്‍ന്ന നോട്ടം ലഭ്യമാക്കുന്നതിന്‌ വൈസറില്‍ എയര്‍ സ്‌കൂപ്പുകളോടെയുള്ള ഫ്രണ്ട്‌ ഹെഡ്‌ലൈറ്റും ഹെഡ്‌ ഫ്രണ്ട്‌ സ്റ്റാന്‍സിലെ സ്റ്റൈലന്‍ പാനലും സ്ഥാപിച്ചിരിക്കുന്നു. കാഴ്‌ചക്കാരുടെ മനം മയക്കുന്ന വിസ്‌മയകരമായ എല്‍ ഇ ഡി ടെയില്‍ ലൈറ്റ്‌ ഈ ബൈക്കിന്റെ പിന്‍ഭാഗത്തെ ആരെയും ആകര്‍ഷിക്കുന്നു.


ഈ വിഭാഗത്തിലെ മോട്ടോര്‍ സൈക്കിളുകളിലെ ആദ്യ സവിശേഷതയായ കോംബി ബ്രേക്ക്‌ സിസ്‌റ്റവുമായാണ്‌ സി ബി ട്രിഗര്‍ എത്തുന്നത്‌. പരമ്പരാഗത ബ്രേക്കിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രേക്കിങ്‌ ദൂരം 32 ശതമാനം കുറയ്‌ക്കുന്ന അനായാസമായ പ്രവര്‍ത്തന സൗകര്യമാണ്‌ സി ബി എസിനുള്ളത്‌. ഏറ്റവും കുത്തനെയുള്ള വളവുകളില്‍പ്പോലും മികവുറ്റ സ്ഥിരതയും റൈഡിങ്‌ വിശ്വാസവും ലഭ്യമാക്കുന്നതിന്‌ വേണ്ടതായ മാസ്‌ സെന്‍ട്രലൈസേഷന്‍ ഉറപ്പാക്കുന്നതാണ്‌ ഹൈ ക്വാളിറ്റി മോണോ സസ്‌പെന്‍ഷന്‍.

കരുത്ത്‌ തെളിയിച്ചിട്ടുള്ള സി ബി ട്രിഗറിന്റെ 150 സി സി എയര്‍ കൂള്‍ഡ്‌ ഫോര്‍ സ്‌ട്രോക്ക്‌ സ്‌പാര്‍ക്ക്‌ ഇഗ്നീഷന്‍ എന്‍ജിന്‍ ചെറുതും ഇടത്തരവുമായ സ്‌പീഡ്‌ റേഞ്ചില്‍ സ്‌പന്ദിക്കുന്ന വികാരവും ഉയര്‍ന്ന സ്‌പീഡ്‌ റേഞ്ചില്‍ ഉയര്‍ന്ന ഔട്ട്‌പുട്ടും ലഭ്യമാക്കുന്നു. ലിറ്ററിന്‌ 60 കിലോമീറ്റര്‍ എന്ന ഏറ്റവും മികച്ച മൈലേജ്‌ (യഥാര്‍ത്ഥ സിറ്റി റൈഡിങ്‌ സാഹചര്യങ്ങള്‍ക്ക്‌ സമാനമായ ഇന്റേണല്‍ ഹോണ്ട ടെസ്‌റ്റ്‌ റൈഡ്‌ മോഡ്‌ അടിസ്ഥാനമാക്കിയുള്ള മൈലേജ്‌) ഉറപ്പുവരുത്തിക്കൊണ്ടാണിത്‌.


ഏറ്റവു മികച്ച ആക്‌സിലറേഷനാണ്‌ ഈ മോട്ടോര്‍സൈക്കിള്‍ ലഭ്യമാക്കുന്നത്‌. അതിവേഗത്തിലുള്ള പിക്കപ്പില്‍ ഈ വിഭാഗത്തിലെ മറ്റു ബൈക്കുകളെ ഇത്‌ പിന്നിലാക്കുകയും ചെയ്യുന്നു. 8500 ആര്‍ പി എമ്മില്‍ 10.3 കിലോവാട്ടിന്റെ പീക്ക്‌ പവറും (ഏതാണ്ട്‌ 14 ബി എച്ച്‌ പി) 6500 ആര്‍ പി എമ്മില്‍ 12.5 എന്‍ എം പീക്ക്‌്‌ ടോര്‍ക്കും യാത്രകളെ കൂടുതല്‍ വിനോദം നിറഞ്ഞതാക്കുന്നു.

ഹ്രസ്വമായ നഗരയാത്രകളിലും ദീര്‍ഘദൂര ടൂറുകളിലും ഒരുപോലെ പരമാവധി കംഫര്‍ട്ട്‌ ലഭ്യമാക്കുന്ന രീതിയിലാണ്‌ സി ബി ട്രിഗറിന്റെ അപ്‌റൈറ്റ്‌ സിറ്റിങ്‌ പൊസിഷനും കംഫര്‍ട്ടബിള്‍ വൈഡ്‌ സീറ്റും രൂപകല്‍പന ചെയ്‌തിട്ടുള്ളത്‌. തിരക്കേറിയ നഗരത്തിലെ ട്രാഫിക്കിനിടയില്‍പ്പോലും അത്യധികം കംഫര്‍ട്ട്‌ ലഭ്യമാക്കുന്നതാണ്‌ ഫുള്‍ ഗിയര്‍ ലിവറും കിക്ക്‌ സ്റ്റാര്‍ട്ട്‌ ഫീച്ചറും. വ്യത്യസ്‌തമാര്‍ന്ന റോഡ്‌ സാഹചര്യങ്ങള്‍ക്ക്‌്‌ അനുയോജ്യമായതാണ്‌ ഫുള്‍ ചെയിന്‍ കേസ്‌. ലൈറ്റ്‌ വെയ്‌റ്റും ഫ്‌ളെക്‌സിബിളുമായ ഡയമണ്ട്‌ ഫ്രെയിം ഒരു സ്‌പോര്‍ട്‌സ്‌ മോഡല്‍ എന്ന നിലയില്‍ സുഗമമായ ഹാന്റ്‌ലിങ്ങും സ്‌റ്റെഡിയായ നിയന്ത്രണവും ലഭ്യമാക്കുന്നു.

240 എം എം ഫ്രണ്ട്‌ -220 എം എം റിയര്‍ ഡ്യൂവല്‍ ഡിസ്‌ക്‌ ബ്രേക്കുകള്‍, വീതിയേറിയ ട്യൂബ്‌ലെസ്‌ ടയറുകള്‍, മെയിന്റനന്‍സ്‌ രഹിതമായ ബാറ്ററി, വിസ്‌കസ്‌ എയര്‍ ഫില്‍റ്റര്‍ എന്നിവ യാത്രക്കാരന്റെ സുഖസൗകര്യങ്ങള്‍ തുലനം ചെയ്യപ്പെടാന്‍ കഴിയാത്ത തലങ്ങളിലെത്തിക്കുന്നു.

മൂന്നു നിറങ്ങളിലാണ്‌ സി ബി ട്രിഗര്‍ എത്തുന്നത്‌ - മെറ്റിയോര്‍ ഗ്രീന്‍ മെറ്റാലിക്‌, പേള്‍ സിയെന റെഡ്‌, ബ്ലാക്ക്‌


2013 ജൂണ്‍ മുതല്‍ ബുക്കിങ്‌ ആരംഭിക്കും.

ഹോണ്ട എക്‌സ്‌ക്ലുസീവ്‌ ഓഥറൈസ്‌ഡ്‌ ഡീലര്‍ഷിപ്പില്‍നിന്ന്‌ മൂന്നു വേരിയന്റുകളായി പുതിയ സി ബി ട്രിഗര്‍ ലഭിക്കും.

കൊച്ചിയിലെ എക്‌സ്‌ ഷോറൂം വില്‌;

സ്റ്റാന്‍ഡേര്‍ഡ്‌ - ഡിസ്‌ക്‌ ബ്രേക്‌സ്‌ (എഫ്‌), ഡ്രം ബ്രേക്‌സ്‌ (ആര്‍) 71471 രൂപ
ഡീലക്‌സ്‌ - ഡിസ്‌ക്‌ ബ്രേക്‌സ്‌ (എഫ്‌ ആന്റ്‌ ആര്‍) 74525 രൂപ
സി ബി എസ്‌ - ഡിസ്‌ക്‌ ബ്രേക്‌സ്‌ (എഫ്‌ ആന്റ്‌ ആര്‍) വിത്ത്‌ സി ബി എസ്‌ 81141 രൂപ