Breaking News

Trending right now:
Description
 
Jun 26, 2013

യു.എസ് സുപ്രീം കോര്‍ട്ട് 1965 വൊട്ടിങ് റൈറ്റ്സ് ആക്ട് ചുട്ടെരിച്ചു

Mathew Moolacheril
image


കറുത്തവരെയും ന്യൂനപക്ഷത്തെയും സംരക്ഷിക്കുന്ന 1965 വൊട്ടിങ് റൈറ്റ്സ് ആക്ട് യു.എസ് സുപ്രീം കോര്‍ട്ട് ചുട്ടെരിക്കുകയും അതിലേക്ക് ഒരു പുതിയ പദ്ധയിയുമായി കടന്നുവരുവാന്‍ യു.എസ് കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുകയും ചെയ്തു. മാര്‍ട്ടിന്‍ ലൂതര്‍ കിംങ്ങിന്റെയും സിവില്‍ റൈറ്റ് മൂവ്മെന്റ് പ്രസ്ഥാനങ്ങളുടെയും ദീര്‍ഘനാളത്തെ ശ്രമഫലമായിട്ടായിരുന്നു 1965-ല്‍ ഇത്തരമൊരു നീയമം കൊണ്ടുവന്നത്.

എല്ലാ കറുത്തവര്‍ക്കാരെയും ന്യൂനപക്ഷങ്ങളെയും ജനാധിപത്യ സംവിധാനത്തില്‍ പങ്കാളികളാക്കുവാനും മറ്റു പൗരന്മാരെപ്പോലെ തന്നെ അവര്‍ക്കും എല്ലാവര്‍ക്കും അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള അധികാരവുമാണ് ഈ നീയമത്തിലൂടെ അന്ന് നടപ്പിലാക്കിയത്. പ്രസ്തുത നീയമപ്രകാരം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അടിമത്വം നടത്തിക്കൊണ്ടിരുന്ന തെക്കന്‍ സംസ്ഥാനങ്ങള്‍ അവരുടെ വോട്ടിംഗ് നീയമങ്ങള്‍ പുതുക്കുന്നതിനു മുന്നോടിയായി യു.എസ് കോണ്‍ഗ്രസ്സിന്റെ അനുമതി തേടണമായിരുന്നു.

യാഥാസ്ഥിതികര്‍ക്ക് (കണ്‍സര്‍വേറ്റീവ്സ്) മുന്‍തൂക്കമുള്ള യു.എസ് സുപ്രീം കോര്‍ട്ട് 5-4 വോട്ടിനാണ് ഈ നീയമം ഇപ്പോള്‍ അസാധുവാക്കിയിരിക്കുന്നത്. 'നമ്മുടെ രാജ്യം മാറ്റപ്പെട്ടു, ഇപ്പോഴും വോട്ടിങ്ങില്‍ വര്‍ണ്ണ വിവേചനം നിലനില്‍ക്കുന്നുവെന്ന് തോന്നുന്നവര്‍ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് വരണം. അല്ലാതെ കാലഹരണപ്പെട്ട നീയമങ്ങള്‍ സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്പ്പിക്കുന്നത് ശരിയല്ല' സുപ്രീം കോടതി ജഡ്ജി ജോണ്‍ റോബര്‍ട്ട് പറഞ്ഞു.

പ്രസിഡന്റ് ബരാക്ക് ഒബാമ സുപ്രീം കോടതിയുടെ ഈ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. എല്ലാ അമേരിക്കക്കാര്‍ക്കും വോട്ടിങ്ങില്‍ തുല്ല്യ പങ്കാളിത്വം ഉറപ്പുവരുത്താനാവശ്യമായ പുതിയ നീയമം എത്രയും വേഗം നിര്‍മ്മിക്കണമെന്ന് അദ്ദേഹം കോണ്‍ഗ്രസ്സിനോടാവശ്യപ്പെട്ടു.