Breaking News

Trending right now:
Description
 
Jun 26, 2013

ഭാരതി എയര്‍ടെലിന്‌ 650 കോടി രൂപ പിഴ

image പതിമ്മൂന്നു ടെലികോം സര്‍ക്കിളുകളില്‍ റോമിംഗ്‌ ചട്ടങ്ങള്‍ ലംഘിച്ചതിന്‌ ഭാരതി എയര്‍ടെലിന്‌ 650 കോടി രൂപ പിഴ ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 2003-05 കാലയളവിലാണ്‌ ഇതു നടന്നത്‌. സബ്‌സ്‌ക്രൈബര്‍ ലോക്കല്‍ ഡയലിംഗിലാണ്‌ ചട്ടലംഘനം നടന്നത്‌. ഇതു സംബന്ധിച്ച്‌ ടെലികോം വകുപ്പിന്റെ ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കപില്‍ സിബല്‍ പിഴ ചുമത്താന്‍ അനുമതി നല്‍കുകയായിരുന്നു. എയര്‍ടെലിന്റെ നടപടി സര്‍ക്കാര്‍ ഖജനാവിനും ബിഎസ്‌എന്‍എലിനും നഷ്‌ടം വരുത്തി. ഈയാഴ്‌ച നോട്ടീസ്‌ അയയ്‌ക്കും.