Breaking News

Trending right now:
Description
 
Jun 26, 2013

കെ.ആര്‍.ഗൗരിയമ്മയ്‌ക്ക്‌ ഇന്ന്‌ 94-ാം പിറന്നാള്‍

image രാഷ്‌ട്രീയകേരളത്തിലെ സജീവ സാന്നിധ്യമായ കെ. ആര്‍. ഗൗരിയമ്മയ്‌ക്ക്‌ ഇന്നു 94-ാം പിറന്നാള്‍. ആദ്യനിയമസഭയില്‍ അംഗമായിരുന്ന ഗൗരിയമ്മയെ നിയമസഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഇന്ന്‌ ആദരിക്കും. രാവിലെ 11.30 ഓടെ ചാത്തനാട്ടെ വീട്ടിലെത്തിയാകും ആദരിക്കല്‍ ചടങ്ങ്‌. മിഥുനത്തിലെ തിരുവോണനാളിലായിരുന്നു ഗൗരിയമ്മയുടെ ജനനം. ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പില്‍ വീട്ടില്‍ പിറന്നാള്‍ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്‌ അണികള്‍. പിറന്നാള്‍ദിനത്തിനു മുമ്പുതന്നെ ആശംസകളുമായി ഏറെപ്പേര്‍ എത്തിയിരുന്നു. ഇന്നുരാവിലെ 9.30നു ജെഎസഎസ്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗൗരിയമ്മയെ പൊന്നാടയണിയിക്കും. തുടര്‍ന്നു 10.30നു റോട്ടറിഹാളില്‍ ചേരുന്ന സൗഹൃദസദസില്‍ ഗൗരിയമ്മ പിറന്നാള്‍കേക്കു മുറിക്കും. ആയിരത്തോളം പേര്‍ക്കു പിറന്നാള്‍ സദ്യയുമൊരുക്കിയിട്ടുണ്ട്‌. അടപ്രഥമനും അമ്പലപ്പുഴ പാല്‍പ്പായസവും സദ്യക്കു കൊഴുപ്പേകും. മുതിര്‍ന്ന രാഷ്‌ട്രീയനേതാക്കളുള്‍പ്പടെ വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങിനെത്തുന്നുണ്ട്‌.