Breaking News

Trending right now:
Description
 
Jun 25, 2013

സനാ നജീബിനെ ഓ ഐ സി സി ദമ്മാം സോണ്‍ അനുമോദിച്ചു

ബിജു കല്ലുമല
image ഇക്കഴിഞ്ഞ പ്ള സ് ടൂ പരീക്ഷയിൽ ഹുമാനിടീസിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ ഓ ഐ സി സി കുടുംബാംഗവും ഒ ഐ സി സി ദമ്മാം സോണ്‍ പ്രസിഡണ്ട്‌ പി എം നജീബിന്റെ മകളുമായ സന നജീബിന് ഓ ഐ സി സി ദമ്മാം സോണ്‍ ഉപഹാരം നല്കി ആദരിച്ചു.  സയൻസ് വിഷയങ്ങളുടെ പിന്നാലെ പായുന്ന പുതിയ തലമുറക്കും മക്കളെ ഡോകടറോ, എന്ജിനീയറോ ആക്കാൻ വേണ്ടി പരക്കം പായുന്ന രക്ഷകർത്താക്കൾക്കും ഉത്തമ മാതൃകയാണ് സനാ നജീബ് എന്ന് ഓ ഐ സി സി അനുമോദന യോഗം അഭിപ്രായപെട്ടു.

എസ എസ്‌ എൽ സി ക്ക് ഉയര്ന്ന മാർക്ക് കിട്ടിയിട്ടും ഹുമാനിടീസ് എടുക്കുകുകയും അതിൽ ഉന്നത വിജയം നേടുകയും ചെയ്ത സനാ നജീബിന്റെ സിവിൽ സർവീസ്‌ എന്ന സ്വൊപ്നം സാക്ഷാത്കരിക്കാൻ എല്ലാവിധ ആശംസകളും പ്രാർത്തനകളും ഒഐ സി സി ദമ്മാംസോണ്‍ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ അൽഫിയ ഷാജിക്ക് ഓ ഐ സി സി പുരസ്‌കാരം നല്കി ആദരിച്ചു. സനാ നജീബിന് സ്വൊ ർ ണ്ണ പതക്കം പതിച്ച ഓ ഐ സി സി ദമ്മാം സോണിന്റെ ഉപഹാരം  മുഖ്യ രക്ഷാധികാരി അഹമദ്  പുളിക്കൽ  സമ്മാനിച്ചു , അൽഫിയ  ഷാജിക്ക്  അഹമദ്  പുളിക്കൻ സലിം  ചാത്തന്നൂർ എന്നിവര്  ചേർന്ന് ഉപഹാരം നല്കി.  ദമ്മാം സോണ്‍ പ്രസിടന്റ്റ് പി എം നജീബ് അധ്യക്ഷത വഹിച്ചു , രക്ഷാധികാരി സി. അബ്ദുൽ ഹമീദ് .ഇന്ധ്യൻ സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ആയ  അബ്ദുള്ളാ  മഞ്ചേരി, രാജു  കുര്യൻ, ബിജു  കല്ലുമല . ആൽബിൻ എക്സ്പ്രസ് മണി,  സിന്ധു ബിനു ,  നൌഷാദ് തഴവ എന്നിവർ ആശംസ പ്രസംഗം നടത്തി,  ബിജു കല്ലുമല സ്വാഗതവും ഇ കെ സലിം നന്ദിയും പറഞ്ഞു.

സനാ നജീബ് നന്ദി അറിയിച്ചു, ഈ വിജയം തന്റെ രക്ഷ കർത്ത്താക്കൾക്കും അധ്യാപകർക്കും സമര്പ്പിക്കുന്നതായി സനാ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഓ ഐ സി സി ദമ്മാം  സോണ്‍ നേതാക്കൾ,  ജില്ലാ യൂനിറ്റ് ഭാരവാഹികൾ എന്നിവർ  ഉപഹാരങ്ങൾ നല്കി.  

സണ്‍ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നല്കി  നൌഷാദ് തഴവ പരിപാടികൾ നിയന്ത്രിച്ചു.  ജബ്ബാർ  കോഴിക്കോട്, എയ്ഞ്ചൽ ,  ഷഹല  ജലാൽ,  കല്യാണി  രാജ്കുമാർ,  ലക്ഷ്മി രാജ്കുമാർ, ശിഹാബ്  കൊയിലാണ്ടി,  കല്യാണി ബിനു  എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി അംഗം  രാജു  കുര്യൻ  ഉപഹാരങ്ങൾ  നല്കി