Breaking News

Trending right now:
Description
 
Jun 25, 2013

ഖത്തര്‍ അമീര്‍ ഷെയ്‌ക്ക്‌ ഹമദ്‌ ബിന്‍ ഖാലിഫ അല്‍താനി സ്ഥാനമൊഴിയുന്നു, ഷെയ്‌ക്ക്‌ തമീം പുതിയ ഭരണാധികാരിയാകും

അലീന ജോബി
image ഖത്തറിന്റെ ഭരണാധികാരി ഷെയ്‌ക്ക്‌ ഹമദ്‌ ബിന്‍ ഖലീഫ അല്‍താനി സ്ഥാനമൊഴിഞ്ഞ്‌ മകന്‍ ഷെയ്‌ക്ക്‌ തമീം ബിന്‍ ഹമദ്‌ അല്‍താനിക്ക്‌ അധികാരം കൈമാറുമെന്നറിയുന്നു. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചുകൊണ്ട്‌ അമീര്‍ രാജ്യത്തോട്‌ പ്രഖ്യാപനം നടത്തും. ഇതിനായി ചൊവ്വാഴ്‌ച ഖത്തറിന്‌ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

1995 മുതല്‍ ഷെയ്‌ക്ക്‌ ഹമദ്‌ ബിന്‍ ഖലീഫ ഖത്തറിന്റെ ഭരണാധികാരിയാണ്‌. മുപ്പത്തിമൂന്നുകാരനായ ഷെയ്‌ക്ക്‌ തമീം 2003 മുതല്‍ പിന്‍ഗാമിയായി കരുതപ്പെടുന്നു. ബ്രിട്ടനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷെയ്‌ക്ക്‌ തമീം സായുധ സേനയുടെ ഡപ്യൂട്ടി കമാന്‍ഡറും നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിയുടെ തലവനുമാണ്‌. 2022-ലെ ഫിഫ വേള്‍ഡ്‌ കപ്പ്‌ ആതിഥേയ കമ്മിറ്റിയുടെ ചുമതലയും ഇദ്ദേഹത്തിനാണ്‌. ഷെയ്‌ക്ക്‌ തമീം അധികാരത്തിലെത്തിയാലും വിദേശകാര്യ നയം അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന്‌ വിലയിരുത്തപ്പെടുന്നു.