Breaking News

Trending right now:
Description
 
Oct 09, 2012

പ്രിയങ്കഗാന്ധിക്കും അനധികൃത സ്വത്തുണ്ടെന്ന്‌ അരവിന്ദ്‌ കേജരിവാള്‍

image ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കു സിംലയിലുള്ള സ്വത്തുകളെക്കുറിച്ചു ഹിമാചല്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി ശാന്തകുമാര്‍ വ്യക്തമാക്കണമെന്ന്‌ അരവിന്ദ്‌ കേജരിവാള്‍ ആവശ്യപ്പെട്ടു. ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ ഇക്കാര്യം വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും കേജരിവാള്‍ പറഞ്ഞു. പ്രിയങ്കയ്‌ക്ക്‌ സിംലയില്‍ ഭൂമിയുണ്ടെന്നും തനിക്ക്‌ അതിന്റെ മുഴുവന്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും അതു കോടികളുടെ വിലമതിക്കുന്നതാണെന്നും ശാന്തകുമാര്‍ കേജരിവാളിനയച്ച കത്തില്‍ പറഞ്ഞിരുന്നു. ഈ ഭൂമിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാണ്‌ കേജരിവാള്‍ ശാന്തകുമാറിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. പ്രിയങ്കയ്‌ക്ക്‌ ഹിമാചല്‍ പ്രദേശില്‍ വസ്‌തുവുണ്ടെന്ന വെളിപ്പെടുത്തല്‍ വിവാദം കൊഴുപ്പിച്ചിരിക്കുകയാണ്‌. ഭ്രര്‍ത്താവ്‌ റോബര്‍ട്ട്‌ വദ്രയ്‌ക്കു പിന്നാലെ പ്രിയങ്കഗാന്ധിയുടെ പേര്‌ ചേര്‍ത്തുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ഭൂമിയിടപാടുകളില്‍ വദ്രയ്‌ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ഇന്നു വെളിപ്പെടുത്തുമെന്നാണ്‌ അരവിന്ദ്‌ കെജ്‌ രിവാള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വദ്രയുടെ ബിസിനസ്‌ ഇടപാടുകളില്‍ അന്വേഷണം നടത്താനാവില്ലെന്ന നിലപാടിലാണ്‌ കേന്ദ്രധനമന്ത്രി ചിദംബരം.