Breaking News

Trending right now:
Description
 
Jun 24, 2013

ബേബി പൗഡര്‍ അനാരോഗ്യമുണ്ടാക്കും

image ബേബി പൗഡര്‍ അനാരോഗ്യം ഉണ്ടാക്കുമെന്ന്‌ പഠനം. നവജാത ശിശുക്കളുടെ ശ്വാസോച്ഛ്വാസത്തെയും നെഞ്ചിലെ കുറുകലിനും കാരണമാകുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മിക്ക ശിശുരോഗ വിദഗ്‌ധരും ബേബി പൗഡര്‍ ഉപയോഗിക്കുന്നത്‌ നിരുത്സാഹപ്പെടുത്തുന്നായി കാണുന്നു. അമേരിക്കന്‍ അക്കാദമി ഓഫ്‌ പീഡിയാട്രിക്‌സ്‌ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. ഹൈഡ്രേറ്റഡ്‌ മഗ്നീഷ്യം സിലിക്കേറ്റാണ്‌ ബേബി പൗഡറില്‍ അടങ്ങിയിരിക്കുന്നത്‌. ഇതിന്റെ ചെറിയ കണികകള്‍ കുട്ടികള്‍ എളുപ്പത്തില്‍ ശ്വസിക്കുന്നു. ഇത്‌ നാസികയിലും മറ്റുമുള്ള ശ്ലേഷ്‌മ സ്‌തരത്തില്‍ പറ്റിപ്പിടിച്ച്‌ ഉണങ്ങും. ഇത്‌ കുട്ടിയുടെ ശ്വാസോച്ഛ്വാസത്തെ ബാധിക്കുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും. ടാല്‍കം പൗഡറില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം സിലിക്കേറ്റ്‌ ശ്വാസതടസത്തിനും നെഞ്ചില്‍ കുറുകലിനും കാരണമാകുന്നുണ്ടെന്ന്‌ പഠനങ്ങള്‍ പറയുന്നുണ്ട്‌. ചില കുട്ടികളില്‍ ഇതു ന്യുമോണിയയ്‌ക്ക്‌ വഴിതെളിക്കും. ആസ്‌തമയുള്ള കുട്ടികളില്‍ ഒരു കാരണവശാലും പൗഡര്‍ ഉപയോഗിക്കരുതെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അഥവാ ഉപയോഗിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ കുഞ്ഞിന്റെ ദേഹത്ത്‌ കുടഞ്ഞിട്ട്‌ പൂശുന്നത്‌ ഒഴിവാക്കണം. കൈകളില്‍ അല്‌പം പൗഡറെടുത്ത്‌ പുരട്ടാമെന്നുമാത്രം. മുതിര്‍ന്നവരിലെ ടാല്‍ക്കം പൗഡര്‍ ഉപയോഗം ഗര്‍ഭാശയത്തിലും ശ്വാസകോശത്തിലും അര്‍ബുദമുണ്ടാക്കാന്‍ കാരണമാകുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയുടെ ബേബി പൗഡര്‍ മഹാരാഷ്ട്ര ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ നിരോധിച്ചത്‌ പത്രങ്ങളില്‍ അടുത്തിയെ വാര്‍ത്തയായിരുന്നു. ഫാക്ടറി ആവശ്യത്തിനുള്ള രാസവസ്‌തുവായ എഥ്‌ലിന്‍ ഓക്‌സൈഡ്‌ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഈ ബേബി പൗഡറിനെതിരെയുണ്ടായ ആരോപണം.