Breaking News

Trending right now:
Description
 
Jun 24, 2013

നോക്കിയോ കമ്പനി വില്‍പ്പനയ്‌ക്ക്‌

image മൊബൈല്‍ ഫോണ്‍ വിപണിയിലെ മേധാവികളായിരുന്ന നോക്കിയോ കമ്പനി വില്‍പ്പനയ്‌ക്ക്‌ തയാറെടുക്കുന്നതായി സൂചന. സ്‌മാര്‍ട്ട്‌ ഫോണുകളുടെ രംഗപ്രവേശനത്തോടെ നോക്കിയോക്ക്‌ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതാണ്‌ ഇത്തരമൊരു ആലോചനയ്‌ക്കു പിന്നില്‍. സോഫ്‌റ്റ്‌ വെയര്‍ രംഗത്തെ മേധാവിയായ മൈക്രോസോഫ്‌ട്‌ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഹ്വാവേ എന്നീ കമ്പനികള്‍ നോക്കിയോ കമ്പനിയെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ മൈക്രോസോഫ്‌ട്‌ ചര്‍ച്ച നടത്തിയിരുന്നു. വില സംബന്ധിച്ച്‌ ധാരണയാകാത്തതിനാല്‍ ഇത്‌ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. നോക്കിയയെ ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനു ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും ഹ്വാവേയുടെ കണ്‍സ്യൂമര്‍ ബിസിനസ്‌ വിഭാഗം മേധാവി റിച്ചാര്‍ഡ്‌ യൂ കഴിഞ്ഞദിവസം ഫിനാന്‍ഷ്യല്‍ ടൈംസ്‌ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആപ്പിള്‍ഐഫോണുകള്‍, സാംസങ്‌ ഗ്യാലക്‌സി സ്‌മാര്‍ട്ട്‌ ഫോണുകള്‍ എന്നിവയില്‍നിന്നുള്ള ശക്തമായ മത്സരമാണ്‌ നോക്കിയോയുടെ പ്രതാപത്തിന്‌ ഇടിവു വരുത്തിയത്‌. കഴിഞ്ഞ എട്ടു ത്രൈമാസങ്ങളില്‍ ഏഴെണ്ണെത്തിലും കമ്പനി നഷ്ടമുണ്ടാക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. സീമെന്‍സുമായുള്ള നോക്കിയോയുടെ സംയുക്തസംരംഭമായ നോക്കിയ സീമെന്‍സ്‌ നെറ്റ്‌ വര്‍ക്‌സിന്റെ കരാര്‍ ഏപ്രില്‍ അവസാനിച്ചെങ്കിലും പുതുക്കാന്‍ നോക്കിയ താല്‍പര്യം കാണിച്ചിട്ടില്ലെന്നും പറയുന്നു.