Breaking News

Trending right now:
Description
 
Jun 23, 2013

പ്രോസി ഫെസ്റ്റിവല്‍ സമാപിച്ചു

സിന്‍ജോ നെല്ലിശേരി
image വിയന്ന: മധ്യയൂറോപ്പില്‍ ഭാരതീയിര്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്‌കാരിക മേളയായ പ്രോസി എക്‌സോട്ടിക്‌ ഫെസ്റ്റിവലിന്‌ വര്‍ണാഭമായ കൊടിയിറക്കം. മേയര്‍ തോമസ്‌ ബിംബ്ലിഗര്‍ കലാമേളയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്പ്‌പ ഭൂഖണ്ഡങ്ങളിലേയും ലാറ്റിന്‍ അമേരിക്കയിലേയും നിരവധി കലാകാരന്മാര്‍ അവരുടെ തനതായ കലാരൂപങ്ങള്‍ പരമ്പരാഗത വേഷവിധാനങ്ങളോടെ അവതരിപ്പിച്ചു.

പ്രമുഖ ഭരതനാട്യം നര്‍ത്തകി ഓസ്‌ട്രിയയില്‍നിന്നുള്ള രാധാ അഞ്‌ജലിക്ക്‌ പ്രോസി എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഇന്ത്യന്‍ അംബാസിഡര്‍ ആര്‍. സ്വാമിനാഥന്‍ സമ്മാനിച്ചു. പ്രോസി സൂപ്പര്‍മാര്‍ക്കറ്റ്‌ എംഡി പ്രിന്‍സ്‌ പള്ളിക്കുന്നേലില്‍നിന്ന്‌ പ്രോസി ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്‌ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഏറ്റുവാങ്ങി.


ഇന്ത്യന്‍ കാത്തലിക്‌ കമ്മിറ്റി ചാപ്ലിന്‍ റവ. ഡോ. തോമസ്‌ തണ്ണപ്പിള്ളി, ഗ്ലോബല്‍ മലയാളി ഇന്ത്യ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാന്റി മാത്യു, ഡബ്ല്യൂഎംസി ആഫ്രിക്ക റീജിയന്‍ പ്രസിഡന്റ്‌ എസ്‌എംഎ കരീം, ഐക്യരാഷ്ട്രസഭയിലെ സേന ഇഗ്ലോ, ഡബ്ല്യൂഎംസി യൂറോപ്പ്‌ റീജിയന്‍ പ്രസിഡന്റ്‌ ജോബിന്‍സണ്‍, കമാന്‍ഡര്‍ കെ.എം. നായര്‍, നൈജീരിയ കമ്മ്യൂണിറ്റി പ്രസിഡന്റ്‌ ഒാലിയേമി ഒഗ്യൂണ്ടേല തുടങ്ങിയവര്‍ പങ്കെടുത്തു.

ഏതാണ്ട്‌ ഒന്‍പതിനായിരത്തോളം പേര്‍ പ്രോസി മേളയില്‍ രണ്ടു ദിവസമായി പങ്കെടുത്തു.