Jun 23, 2013
ഇന്ത്യക്കാര്‍ക്ക് ഹ്രസ്വകാല വിസയില്‍ യുകെയിലെത്താന്‍ 3000 പൗണ്ട് ബോണ്ട് നല്‍കണം
ഇന്ത്യയില്‍നിന്നും യുകെയില്‍ സന്ദര്‍ശനം
നടത്തുന്നവര്‍ മൂവായിരം പൗണ്ടിന്റെ കൗഷ് ബോണ്ട് വയ്ക്കണമെന്ന് നിയമം വരുന്നു.
ഹൈ റിസ്ക്ക് രാജ്യങ്ങളായി കണക്കാക്കുന്ന ആഫ്രിക്കന്‍, ഏഷ്യന്‍
രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് പുതിയ ബോണ്ട്. ആറു മാസത്തെ വിസയില്‍
യുകെയിലെത്തി തുടര്‍ന്നു താമസിച്ചാല്‍ ബോണ്ട് ആയി നല്കിയ പണം നഷ്ടപ്പെടും. അടുത്ത
നവംബര്‍ മുതലാണ് പുതിയ നിയമം നടപ്പില്‍ വരികയെന്ന് യുകെ ഹോം സെക്രട്ടറി തെരേസ മേ
പറഞ്ഞു.
തുടക്കത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്, ഘാന, ശ്രീലങ്ക, ബംഗ്ലാദേശ്
എന്നിവിടങ്ങളില്‍നിന്നാണ് ബോണ്ട് വാങ്ങുക. ഓരോ വര്‍ഷവും 2.2 മില്യണ്‍ ആളുകളാണ്
യുകെയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍നിന്ന് 2,96,000 പേര്‍ക്ക് ആറു
മാസത്തെ വിസ നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം യുകെയിലേയ്ക്കു
കുടിയേറുന്നവരുടെ എണ്ണത്തില്‍ 74000 കുറഞ്ഞതായാണ് പുതിയ കണക്ക്.