Breaking News

Trending right now:
Description
 
Jun 23, 2013

ഇന്ത്യയില്‍ ആറുകോടി സ്‌ത്രീകള്‍ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍; ഒപ്പം ഓണ്‍ലൈന്‍ ഷോപ്പിങ്ങും

image ഇന്ത്യയില്‍ ആറു കോടി സ്‌ത്രീകള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നുണ്ടെന്നും ഇവരില്‍ 2.4 കോടി പേര്‍ ദൈനംദിന ഉപയോക്‌താക്കളാണെന്നും സെര്‍ച്ച്‌ എന്‍ജിന്‍ ഗൂഗിള്‍ പറയുന്നു. രാജ്യത്ത്‌ മൊത്തം 15 കോടിപ്പേരാണ്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌. ദിവസവും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സ്‌ത്രീകള്‍ കൂടുതലായും ഇമെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ എന്നിവയിലാണ്‌ സമയം ചെലവിടുന്നത്‌. 15-34 പ്രായത്തിനിടയിലുള്ളവരാണ്‌ ദൈനംദിനം ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌. മ്യൂസിക്‌ ഡൗണ്‍ലോഡിംഗ്‌, വിദ്യാഭ്യാസ സൈറ്റുകള്‍, തൊഴില്‍ സൈറ്റുകള്‍, വീഡിയോ, വാര്‍ത്ത തുടങ്ങിയവയിലാണ്‌ ഇക്കൂട്ടര്‍ കൂടുതലായി സമയം ചെലവിടുന്നത്‌. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വസ്‌ത്രങ്ങളും പാദരക്ഷകളും ഉപകരണങ്ങളും മുന്നില്‍ നില്‍ക്കുന്നു. ഭക്ഷണം, പാനീയം, ബേബികെയര്‍, ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍ തുടങ്ങിയവ പിന്നാലെ വരുന്നു. ഈ രംഗത്ത്‌ അതിവേഗത്തിലുള്ള വളര്‍ച്ചയുണ്ട്‌. ഇതില്‍ 25% ചോദ്യങ്ങളും സ്‌മാര്‍ട്‌ഫോണുകളില്‍ക്കൂടിയുള്ളതാണ്‌. ഫാസ്‌റ്റ്‌ ട്രാക്ക്‌, തനിഷ്‌ക്‌, ഫാബ്‌ ഇന്ത്യ, കോക്കകോള, അമുല്‍, കാഡ്‌ബറി, ലൊറീല്‍, ലിവോണ്‍, ട്രെസം തുടങ്ങിയവ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട സൈറ്റുകളാണ്‌. ഒരു കോടി ഓണ്‍ലൈന്‍ ബിസിനസുകാരില്‍ 50 ലക്ഷം പേര്‍ സ്‌ത്രീകളാണ്‌. നാലിലൊന്നു പേര്‍ കുട്ടികള്‍ക്കുള്ള ഉത്‌പന്നങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ വാങ്ങുന്നു. 80% സ്‌ത്രീകളും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗിനു മറ്റുള്ളവരെ പ്രേരിപ്പിക്കുന്നുവെന്നതാണ്‌ വസ്‌തുത. യുട്യൂബിന്റെ അഞ്ചകോടി ഉപയോക്‌താക്കളില്‍ 40% സ്‌ത്രീകളാണ്‌.