Breaking News

Trending right now:
Description
 
Jun 23, 2013

60 ലക്ഷം ഉപയോക്താക്കളുടെ ഇ മെയില്‍വിലാസം ഷെയര്‍ചെയ്‌തുവെന്ന്‌ ഫേസ്‌ബുക്കിന്റെ കുറ്റസമ്മതം

image അറുപതു ലക്ഷം ഉപയോക്‌താക്കളുടെ ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും സോഫ്‌റ്റ്‌വെയര്‍ തകരാറിനെത്തുടര്‍ന്ന്‌ അനാവശ്യമായി ഷെയര്‍ ചെയ്യേണ്ടിവന്നതായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റായ ഫേസ്‌ബുക്കിന്റെ കുറ്റസമ്മതം. എന്നാല്‍ ഈ ഉപയോക്‌താക്കളുടെ സാമ്പത്തികം ഉള്‍പ്പെടെ മറ്റു വിവരങ്ങളൊന്നും ചോര്‍ന്നുപോയിട്ടില്ലെന്നു കമ്പനി പറയുന്നു. ഏതെങ്കിലും വൈറസ്‌ മൂലം സംഭവിച്ച ഈ തകരാര്‍ ദുരുദ്ദേശ്യപൂര്‍വം പ്രവര്‍ത്തിക്കപ്പെട്ടു എന്നതിനു തെളിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു സെക്യൂരിറ്റി കുറിപ്പിലാണ്‌ ഫേസ്‌ബുക്ക്‌ ഇക്കാര്യം സമ്മതിച്ചത്‌. വൈറസ്‌ തകരാര്‍ സംഭവിച്ച വിവരം ബന്ധപ്പെട്ട ഉപയോക്‌താക്കളെ ഇമെയില്‍ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ചില യൂസര്‍മാര്‍ തമ്മിലുള്ള ഷെയറിംഗ്‌ ബന്ധമായിരിക്കാം തെറ്റായ രീതിയിലുള്ള നടപടിക്ക്‌ ഇടയാക്കിയത്‌. ജനങ്ങളുടെ സ്വകാര്യവിവരം എടുത്തു. എന്നാല്‍ അക്കാര്യം സ്വന്തം ഉത്തരവാദിത്വത്തില്‍ സംരക്ഷിക്കാന്‍ കഴിഞ്ഞതായി കമ്പനി പറയുന്നു. ഏറ്റവും ശക്‌തമായ ടീമുണ്ടെങ്കില്‍പ്പോലും നൂറുശതമാനം സുരക്ഷ ഉറപ്പുവരുത്താനാകില്ല. അതിനാല്‍ ഇത്തരം വൈറസുകള്‍ ചില വ്യക്‌തികളുടെ കോണ്‍ടാക്‌ട്‌ വിവരങ്ങളില്‍ കടന്നുകയറിയെന്നുവരാം. ഫേസ്‌ബുക്കിലെ ഡൗണ്‍ലോഡ്‌ യുവര്‍ ഇന്‍ഫര്‍മേഷന്‍ (ഡിവൈഐ) മാര്‍ഗത്തിലൂടെ അക്കൗണ്ടിലെ ആര്‍ക്കൈവ്‌ ഡൗണ്‍ലോഡ്‌ ചെയ്യുമ്പോഴാണ്‌ അനാവശ്യമായ ഷെയറിംഗിലേക്കു പോകുന്നതെന്നു കമ്പനി പറയുന്നു. ഇങ്ങനെയുള്ള ആര്‍ക്കൈവില്‍ വ്യക്‌തികള്‍ ചിലപ്പോള്‍ അധികമായി ഇമെയില്‍, ഫോണ്‍ നമ്പറുകളും ചേര്‍ക്കാറുണ്ട്‌. ഇവയാണ്‌ ചോര്‍ന്നുപോകുന്നതെന്നാണ്‌ പറയുന്നത്‌.