Breaking News

Trending right now:
Description
 
Jun 22, 2013

സോഫ്‌റ്റ്‌വെയര്‍ രംഗത്ത്‌ പുതിയ ചുവടുകളുമായി സ്വീഡിഷ്‌ സംഘം കേരളത്തിലെത്തി

Indo-Swedish company Scallion Futura Group Global team in Kerala to explore new tie-ups for Mind-App Software platform
image കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപയോഗപ്രദമായ പുതിയ മൊബൈല്‍ ആപ്‌സുകള്‍ രൂപപ്പെടുത്താന്‍ സ്വീഡിഷ്‌ സ്റ്റാര്‍ട്ടപ്‌ കമ്പനി രംഗത്ത്‌. കേരളത്തിലെ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ മികവും സ്വീഡന്‍ അടക്കമുള്ള യൂറോപ്യന്‍രാജ്യങ്ങളില്‍ പുതിയ സോഫ്‌റ്റ്‌ വെയറിനുള്ള ഡിമാന്‍ഡും ഉപയോഗപ്പെടുത്തി പുതിയ ബിസിനസ്‌ ബന്ധങ്ങള്‍ ഉറപ്പിക്കാനാണ്‌ സ്‌കാലിയോണ്‍ ഫ്യൂച്ചുറ എന്ന പേരിലുള്ള ഇന്തോ-സ്വീഡിഷ്‌ കമ്പനിയുടെ ശ്രമം. ഡേവിഡ്‌ സ്‌നൈഡര്‍, എറിക്‌ സ്‌നൈഡര്‍, സഹായോ യാങ്‌, മലയാളിയായ യുവ എന്‍ജിനീയര്‍ ജോണ്‍പോള്‍ ബാബു എന്നിവരാണ്‌ പുതിയ സംരംഭത്തിനു പിന്നില്‍. ഡേവിഡും എറിക്കും സ്വീഡനില്‍നിന്നുള്ളവരും സഹായോ ചൈനക്കാരനുമാണ്‌. ഈയിടെ കേരളത്തിലെത്തിയ നാലുപേരും കേരളത്തിലെ സോഫ്‌റ്റ്‌ വെയര്‍ രംഗത്തെ മികവിനെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തി.

വാഴക്കുളം വിശ്വജ്യോതി കോളജ്‌ ഓഫ്‌ എന്‍ജിനീയറിംഗ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന്‌ മൈന്‍ഡ്‌ ആപ്‌ എന്ന പേരില്‍ വിപുലമായ സാധ്യതകളുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ്‌ സ്‌കാലിയണ്‍ ഫ്യൂച്ചുറയെന്ന്‌ പ്രൊജക്ട്‌ മാനേജര്‍ ജോണ്‍ പോള്‍ ബാബു ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. തൊടുപുഴ മുട്ടം എന്‍ജിനീയറിംഗ്‌ കോളജില്‍നിന്ന്‌ ബിടെക്കും സ്വീഡനിലെ കാള്‍സ്റ്റെഡ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ സ്‌കോളര്‍ഷിപ്പോടെ എംടെക്ക്‌ പഠനം നടത്തിയ ജോണ്‍പോള്‍ തൊടുപുഴ കലൂര്‍ കുളപ്പുറം പിച്ചാപ്പിള്ളില്‍ ബാബു ജോര്‍ജിന്റെയും റാണിയുടെയും പുത്രനാണ്‌.

John Paul Babu

കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിന്‌ സഹായകമാകുന്ന ആപ്ലിക്കേഷനാണ്‌ മൈന്‍ഡ്‌ ആപ്‌. മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കും എന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ നോട്ട്‌സും മറ്റും കൈമാറാന്‍ കഴിയും. പഠനാവശ്യത്തിനുള്ള ഓഡിയോ, ഇമേജുകള്‍ എന്നിവയും ഇതോടൊപ്പം കൈമാറാം. വിശ്വജ്യോതി എന്‍ജിനീയറിംഗ്‌ കോളജിലെ വിഷ്‌ണു ശങ്കര്‍, സച്ചിന്‍ കൃഷ്‌ണ, ജോസ്‌മോന്‍ മാളിയേക്കല്‍, ആനന്ദ്‌ ഗോപിനാഥ്‌, ഡിനോ ബാബു തുടങ്ങിയവരാണ്‌ മൈന്‍ഡ്‌ ആപ്‌ പദ്ധതിയുമായി സഹകരിക്കുന്നത്‌. 

സോഫ്‌റ്റ്‌വെയര്‍ രംഗത്ത്‌ ഇന്ത്യയില്‍ വിപുലമായ സാധ്യതകളാണുള്ളതെന്ന്‌ സ്‌കാലിയന്‍ ഫ്യൂച്ചുറ ഗ്രൂപ്പ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡേവിഡ്‌ സ്‌നൈഡര്‍ പറയുന്നു. വിനിമയരംഗത്തും സാംസ്‌കാരിക രംഗത്തും സ്വീഡനും ഇന്ത്യയുമായി വൈജാത്യങ്ങളുണ്ടെങ്കില്‍ ഇവ മറികടക്കാന്‍ കഴിയുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ.

ചൈനയിലെ സേവനസാധ്യതകള്‍ ഉപയോഗപ്പെടുത്തി മിഗിസ്റ്റണ്‍ ഗ്രൂപ്പ്‌ ഗ്ലോബല്‍ എന്ന പേരിലുള്ള സ്വീഡിഷ്‌-ചൈനീസ്‌ കമ്പനിയിലൂടെ ഇന്റര്‍നാഷണല്‍ ബിസിനസ്‌ കണ്‍സള്‍ട്ടന്‍സി രംഗത്തും ഇവര്‍ സജീവമാണ്‌.

കേരളത്തിലെ വിവിധ എന്‍ജിനീയറിംഗ്‌ കോളജുകളിലും കൊച്ചിയിലെ സ്‌റ്റാര്‍ട്ടപ്‌ വില്ലേജിലും സംഘം സന്ദര്‍ശനം നടത്തിയിരുന്നു. 

Indo-Swedish company Scallion Futura Group Global team visited Kerala to explore new tie-ups for Mind-App Software platform