Breaking News

Trending right now:
Description
 
Oct 09, 2012

ഇറാക്കിലേക്ക്‌ ഇന്ത്യന്‍ നഴ്‌സുമാര്‍; സുരക്ഷിതത്വം നല്‍കുമെന്ന്‌ സര്‍ക്കാര്‍

image ബാഗ്‌ദാദ്‌: യുദ്ധാനന്തര ഇറാക്കിലേക്ക്‌ ഇന്ത്യന്‍ നഴ്‌സുമാര്‍ എത്തിത്തുടങ്ങി. ആദ്യഘട്ടമായി 35 ഇന്ത്യന്‍ നഴ്‌സുമാരേയാണ്‌ ഇറാക്കി ആരോഗ്യമന്ത്രാലയം നിയമിച്ചിരിക്കുന്നത്‌. ഇവര്‍ കഴിഞ്ഞദിവസം ബാഗ്‌ദാദിലെത്തി. ബാഗ്‌ദാദിലെ വിവിധ ആശുപത്രികളില്‍ ഇവരെ നിയമിക്കും. രാജ്യത്തെ ഗ്രാമീണമേഖലകളില്‍ നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ നഴ്‌സുമാരെ നിയമിക്കുമെന്നാണു റിപ്പോര്‍ട്ട്‌. 1,000 ഇന്ത്യന്‍ നഴ്‌സുമാരെയെങ്കിലും ഇറാക്കിസര്‍ക്കാര്‍ ഉടന്‍ നിയമിച്ചേക്കുമെന്നാണു സൂചന. അമേരിക്കന്‍ ആക്രമണത്തെത്തുടര്‍ന്നു ഭീകരവാദം ശക്തിപ്പെട്ടതിനാല്‍ ഏറെ നാളായി ഇറാക്കിലേക്കു ജോലിക്കു പോകാന്‍ വിദേശീയര്‍ മടിച്ചുനില്‍ക്കുകയാണ്‌. എന്നാല്‍, സ്ഥിതിഗതികള്‍ ഇപ്പോള്‍ ഏറെക്കുറെ ശാന്തമാകുന്നതായാണു റിപ്പോര്‍ട്ട്‌. ജോലിക്കു തയാറാകുന്ന നഴ്‌സുമാര്‍ക്കു സര്‍ക്കാര്‍ പൂര്‍ണ സുരക്ഷിതത്വവും മികച്ച വേതനവ്യവസ്ഥകളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ബാഗ്‌ദാദിലെത്തിയ നഴ്‌സുമാര്‍ക്ക്‌ ആരോഗ്യമന്ത്രാലയം സ്വീകരണമേര്‍പ്പെടുത്തിയിരുന്നു.