Breaking News

Trending right now:
Description
 
Jun 22, 2013

യുഡിഎഫ്‌ സര്‍ക്കാരിന്റെ സുതാര്യമാകുന്ന സ്വകാര്യങ്ങള്‍

image
സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ വെറും രണ്ടാംകിട വിഷയമാണ്‌. അല്ലെങ്കില്‍ അതൊരു വിഷയമേ അല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗിരീഷ്‌ കുമാര്‍ എന്ന കോള്‍ സെന്റര്‍ ജീവനക്കാരനുമായി പരിചയത്തിലായ അധ്യാപികയോട്‌ ലൈംഗികബന്ധത്തിന്‌ താല്‌പര്യം ഉണ്ടെന്ന്‌ അറിയിച്ച ജീവനക്കാരനെതിരെ കേസ്‌ ചാര്‍ജ്‌ ചെയ്യുന്നതിന്‌ പകരം പിരിച്ചു വിട്ട്‌ പ്രശ്‌നം ഒതുക്കി തീര്‍ത്തു. ഈ സര്‍ക്കാരില്‍ നിന്ന്‌ എങ്ങനെയാണ്‌ സ്‌ത്രീകള്‍ സുരക്ഷയും നീതിയും പ്രതീക്ഷിക്കുക
മുന്‍ മന്ത്രിയുടെ ഭാര്യ മന്ത്രിയുടെ പരസ്‌ത്രി ബന്ധം സഹിക്കാനാവാതെ സങ്കടവുമായി എത്തിയപ്പോള്‍ മുഖ്യന്‍ അത്‌ സ്‌ത്രീ പ്രശ്‌നമല്ലെന്നും കുടുംബ പ്രശ്‌നമാണെന്നുമായിരുന്നു കണ്ടെത്തല്‍. ബഹുകേമനായമുന്‍ മന്ത്രിയുടെ സ്‌ത്രീവിഷയങ്ങള്‍ കേട്ട്‌ ജനങ്ങള്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്‌ ബഹു കേമനാണെന്ന്‌. ഷക്കീല സിനിമ പോലും തോറ്റുപോകുന്ന മഞ്ഞ വാര്‍ത്തകളാണ്‌ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സുതാര്യമായ ഈ ഓഫീസില്‍ നിന്ന്‌ കേള്‍ക്കുന്നത്‌. കാര്യങ്ങള്‍ സുതാര്യമായതുകൊണ്ട്‌ സ്വകാര്യതയെ മൂടിവയ്‌ക്കാന്‍ ആവില്ലെന്നാണ്‌ മുഖ്യന്റെ നിശബ്ദത പറയുന്നത്‌. എന്നാല്‍ മുഖ്യനോട്‌ ആരെങ്കിലും പെണ്‍വിഷയം കുടുംബവിഷയമാണെന്ന്‌ പറഞ്ഞു പറഞ്ഞാല്‍ മുഖ്യന്‍ എല്ലാ സുതാര്യതയും മാറ്റിവച്ച്‌ സ്വകാര്യമായി കേള്‍ക്കും. ഈ സ്വകാര്യങ്ങളൊന്നും വിദേശമലയാളികള്‍ കണ്ട്‌ അയ്യേ" ദേ വട്ടന്‍" എന്നു പറയാന്‍ സാധിക്കുന്നിടത്തല്ല എന്നു മാത്രം.

സൂര്യനെല്ലി പെണ്‍കുട്ടിയുടെ വിഷയം വന്നപ്പോള്‍ മുഖ്യന്‍ ആരുടെ പക്ഷത്തായിരുന്നു? യാമിനിയുടെ വിഷയത്തിലും മുഖ്യന്‍ ആരുടെ പക്ഷത്താണ്‌? കോള്‍ സെന്ററിലെ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയായ അധ്യാപികയുടെ പക്ഷത്ത്‌ നില്‌ക്കാന്‍ അതുകൊണ്ട്‌ ഈ മുഖ്യന്‌ കഴിയാത്തത്‌ സാധാരണമാണല്ലോ?
മുഖ്യമന്ത്രിയുടെ ഓഫീസിന്‌ സരിതമാരോട്‌ കൂടുതല്‍ താല്‌പര്യമുള്ളപ്പോള്‍ എല്ലാ സ്‌ത്രീകളും സരിതമാരാണെന്ന്‌ മുഖ്യമന്ത്രി വിചാരിച്ചാല്‍ നമ്മുക്ക്‌ എതിര്‌ പറയാന്‍ ആകുമോ?