Breaking News

Trending right now:
Description
 
Jun 22, 2013

സ്പൈക്ക് 2013-ല്‍ ഫിലാഡല്‍ഫിയ സാന്‍ഡ്ബാഗേഴ്സ് വിജയിച്ചു.

മാത്യു മൂലേച്ചേരില്‍
image ന്യൂയോര്‍ക്ക്: മില്ലേനിയം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ വോളീബോള്‍ ടൂര്‍ണമെന്റ് 'സ്പൈക്ക് 2013' ന്യൂയോര്‍ക്കിലുള്ള ഷാര്‍മിനേയ്ഡ് ഹൈസ്കൂളില്‍ വച്ച് ജൂണ്‍ 15-ന് വിജയകരമായി നടത്തപ്പെട്ടു.

ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ എന്നിവടങ്ങളില്‍ നിന്നുവന്ന ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനലില്‍ ഫിലാഡല്‍ഫിയ സാന്റ്ബാഗേഴ്സ് ലോങ് അയലന്‍ഡ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി കിരീടം ചൂടി. തുടര്‍ന്നു നടന്ന ചടങ്ങില്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

എന്നെന്നും മലയാളികളുടെ തനതു കായിക മത്സരങ്ങളെ ഫൊക്കാനയിലൂടെ പ്രോത്സാഹിപ്പിച്ചിട്ടുള്ള വ്യക്തിയാണ് പോള്‍ കറുകപ്പിള്ളില്‍ . കൂടാതെ വോളീബോള്‍ പോളിന്റെ ഇഷ്ടവിനോദങ്ങളിലൊന്നുമാണ്. ഇതുപോലൊരു മത്സരം സംഘടിപ്പിച്ച മില്ലേനിയം സ്പോര്‍ട്സ് അന്‍ഡ് ആര്‍ട്സ് ക്ലബിനെ അദ്ദേഹം അഭിനന്ദിക്കുകയും കൂടുതല്‍ ആര്‍ജവത്തോടെ വരും വര്‍ഷങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് എല്ലാവിധ ഭാവുകങ്ങളും അരുളുകയുണ്ടായി. രാജ്യാന്തര നിലവാരത്തിലേക്ക് ഈ മത്സരങ്ങള്‍ ഉയര്‍ത്തുന്നതിന് തന്നാലാവും വിധം ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഈ പരിപാടികള്‍ ഒരു വന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാ സ്പോണ്‍സര്‍മാര്‍ക്കും, പങ്കെടുത്ത എല്ലാ ടീം അംഗങ്ങള്‍ക്കും മില്ലേനിയം ഭാരവാഹികള്‍ നന്ദി പറഞ്ഞു.