Breaking News

Trending right now:
Description
 
Oct 09, 2012

കൂട്ടുകുടുംബം മലയാളികള്‍ക്കു പ്രിയമെന്നു സര്‍വേ

image മലയാളികള്‍ക്കു പ്രിയം കൂട്ടുകുടുംബ സമ്പ്രദായം തന്നെയാണെന്നു സര്‍വേ ഫലം. ചെറുപ്പക്കാരായ ദമ്പതികള്‍ക്ക്‌ അണുകുടുംബത്തേക്കാള്‍ കൂട്ടുകുടുംബത്തോടൊപ്പം ജീവിക്കാനാണു താത്‌പര്യമെന്നു ശാദി ഡോട്ട്‌ കോമിന്റെ മലയാള വിഭാഗം സംഘടിപ്പിച്ച സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത സ്‌ത്രീകളും ആണ്‍കുട്ടികളും ഉള്‍പ്പെടെ 62 ശതമാനം പേര്‍ വിവാഹത്തിനുശേഷം കുടുംബാംഗങ്ങളോടൊന്നിച്ചു ജീവിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. ജോലിപരമായ ടെന്‍ഷനുകള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന ജീവിത ചെലവുകള്‍ക്കിടയിലും കുടുംബത്തിന്റെ പിന്തുണ അവര്‍ ആഗ്രഹിക്കുന്നു. ഉത്തരവാദിത്വവും സന്തോഷവും കുടുബാംഗങ്ങളൊന്നിച്ചു പങ്കുവക്കാനാണ്‌ അവര്‍ക്കു താത്‌പര്യം.

പുരാതന ഭാരത സംസ്‌കാരമനുസരിച്ചു കൂട്ടുകുടുംബ വ്യവസ്ഥിതിയിലാണ്‌ ബന്ധങ്ങളുടെ പവിത്രതയും കെട്ടുറുപ്പും നിലനില്‍ക്കുന്നത്‌. 90-കളോടെ ആധുനികവത്‌കരണത്തിന്റെയും ആഗോളവത്‌കരണത്തിന്റെയും ഭാഗമായി അണുകുടുംബ സംസ്‌കാരത്തിലേക്കു മാറിത്തുടങ്ങി. എന്നാല്‍, വിവാഹത്തിനുശേഷം കൂട്ടുകുടുംബത്തോടൊന്നിച്ചു ജീവിക്കുന്നതാണു സുരക്ഷിതവും സന്തോഷവുമായ ജീവിതത്തിനു നല്ലതെന്നു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നാണു സര്‍വേ സൂചി പ്പിക്കുന്നത്‌.