Breaking News

Trending right now:
Description
 
Jun 22, 2013

ശനിയാഴ്ച:ശിഥിലീകരിക്കപ്പെടുന്ന കുടുംബ ബന്ധങ്ങള്‍ ഒരു സംവാദം

image ന്യൂയോര്‍ക്ക്‌:: ഈ ശനിയാഴ്ച (<06/22/2013) നടക്കുന്ന ഇരുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ശിഥിലീകരിക്കപ്പെടുന്ന കുടുംബ ബന്ധങ്ങള്‍ എന്നതായിരിക്കും ചര്‍ച്ചാവിഷയമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ മലയാളികള്‍ക്കും മലയാളത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും പ്രസ്തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്. 

കഴിഞ്ഞ ശനിയാഴ്ച(06/15/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ ത്തിലെ ചര്‍ച്ചാവിഷയം മാനവ സംസ്കാരത്തെയും ചരിത്രത്തെയും പുരോഗതിയിലേയ്ക്ക് നയിച്ച സംഭവങ്ങളും വ്യക്തികളും ആശയങ്ങളും എന്നതായിരുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത് ശ്രീ.രാജു തോമസ്‌ (ന്യൂയോര്‍ക്ക്‌) ആയിരുന്നു. 

ന്യൂയോര്‍ക്കിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പണ്ഡിതനും ചിന്തകനും കവിയുമാണ് ശ്രീ. രാജുതോമസ്‌. തന്‍റെ പ്രബന്ധത്തില്‍ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് വളരെ വിശദമായി സംസാരിക്കുകയും ശ്രോതാക്കളെ കൂടുതല്‍ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു 

ഡോ: ജോസഫ്‌ ഇ.തോമസ്‌ , ഡോ. എന്‍. പി. ഷീല,  ത്രേസ്യാമ്മ നാടാവള്ളില്‍(കൊച്ചേച്ചി),  എല്‍സി യോഹന്നാന്‍  ശങ്കരത്തില്‍   ജോര്‍ജ്ജ് മണ്ണിക്കരോട്ട് , എ. സി. ജോര്‍ജ്ജ്ജോ സ് ഓച്ചാലില്‍ ജേക്കബ്‌ തോമസ്‌ , അബ്രാഹം , ജെയിം , ഫിലിപ്പ് ചെറിയാന്‍ , വര്‍ഗീസ് കെ. എബ്രഹാം(ഡെന്‍വര്‍) , സുനില്‍ മാത്യു വല്ലാത്തറ , പ്രവീണ്‍ പോള്‍, മഹാകപി വയനാടന്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. 

സി. ആന്‍ഡ്രൂസ് , പി. പി. ചെറിയാന്‍ , ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍ , മാത്യു മൂലേച്ചേരില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു. ഇപ്പോള്‍ എല്ലാ ശനിയാഴ്ചയും ആണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

 1-862-902-0100 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com, gracepub@yahoo.com , sahithyasallapam@gmail.com

എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മാത്യു മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്റൂസ് സി: 845-429-1097 / ജയിന്‍ മുണ്ടയ്ക്കല്‍: 813-655-5706 / റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136 / പി. പി. ചെറിയാന്‍: 214-450-4107

Join us on Facebook https://www.facebook.com/groups/142270399269590/