Breaking News

Trending right now:
Description
 
Jun 22, 2013

ചാനലുകളില്‍ ടോക്‌ഷോയല്ല, ടാക്കഷോയാണ്‌ : മമതാ ബാനര്‍ജി

image ബംഗാളില്‍ നടക്കുന്ന മാനഭംഗങ്ങളെക്കുറിച്ച്‌ ചാനലുകളില്‍ ചര്‍ച്ച നടത്തുന്നവര്‍ക്ക്‌ അശ്ലീലചിത്രങ്ങളുമായി ബന്ധമുണ്ടൈന്ന്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചാനലുകളില്‍ ആവേശത്തോടെ മാനഭംഗത്തെക്കുറിച്ച്‌ അഭിപ്രായ പ്രകടനം നടത്തുന്നവരില്‍ പലരും പണത്തിനു വേണ്ടി എന്തും ചെയ്യുന്നവരാണ്‌. അവരില്‍ പലര്‍ക്കും നീലച്ചിത്ര നിര്‍മാണവുമായും മറ്റും ബന്ധമുണ്ട്‌,  ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചു. 
<
ബര്‍ദ്‌വാനിലെ ഗല്‍സിയില്‍ റാലിയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകമ്പോഴായിരുന്നു മമതയുടെ വിവാദ ആരോപണം.  എന്നും വൈകിട്ട്‌ ചാനലുകളിലെത്തി ഇത്തരം ചില വിഷയങ്ങള്‍ സംസാരിക്കുകയാണ്‌ ഇക്കൂട്ടര്‍.  ഇവര്‍ ബംഗാളിലെ അമ്മമാരെയം പെണ്‍മക്കളേയുമാണ്‌ ദിനംപ്രതി അപമാനിക്കുന്നത്‌. നിലനില്‍പ്പിനായി പോരാടുന്ന ചില ചാനലുകള്‍ ബംഗാളിന്റെ ആത്മാവിനെയാണ്‌ വൃണപ്പെടുത്തുന്നതെന്നും മമത ആരോപിച്ചു. 

ചില ചാനലുകള്‍ സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്‌. കുട്ടികള്‍ അറിയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്‌ ഇവര്‍ ചാനലുകളിലൂടെ പറഞ്ഞു കൊടുക്കുന്നത്‌. ഇവരൊക്കെ സാമൂഹിക പ്രവര്‍ത്തകരാണെന്നാണ്‌ പറയുന്നത്‌. എന്നാല്‍ ഒരു സാമൂഹിക പ്രവര്‍ത്തനവും ഇവര്‍ നടത്തിയിട്ടില്ല.

ബലാല്‍സംഗവും കൂട്ടമാനഭംഗവും ചാനലുകളില്‍ ചര്‍ച്ച ചെയ്യുന്നത്‌ പണത്തിനുവേണ്ടിയാണ്‌. ഇതൊന്നും ടോക്‌ഷോയല്ല, ടാക്ക (ബംഗ്ലാദേശ്‌ കറന്‍സി) ഷോയാണ്‌ - മമതയുടെ ആഞ്ഞടിച്ചു. നടന്‍ സൗമിത്ര ചാറ്റര്‍ജി, സംവിധായകന്‍ മൃണാള്‍ സെന്‍, എഴുത്തുകാരനും കവിയുമായ ഷങ്കോ ഘോഷ്‌, എഴുത്തുകാരി മഹാശ്വേതാ ദേവി എന്നിവരുടെ നേതൃത്വത്തില്‍ ബുദ്ധിജീവികളുടെ നേതൃത്വത്തില്‍ കൂട്ടമാനഭംഗങ്ങള്‍ക്കെതിരേയും സ്‌ത്രീകള്‍ക്കെതിരേ നടക്കുന്ന മറ്റു പീഡനങ്ങള്‍ക്കെതിരേയും പ്രകടനം നടത്താനിരിക്കെയാണ്‌ മമതയുടെ ആരോപണം.