Breaking News

Trending right now:
Description
 
Jun 21, 2013

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മണിപ്പാലില്‍ കൂട്ടബലാസംഗത്തിനിരയായി

രാത്രി 12 മണിയോടെ ലൈബ്രറിയില്‍ നിന്ന്‌ ഹോസ്‌റ്റലിലേക്ക്‌ മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനി. പ്രതികള്‍ ഓട്ടോ ഡ്രൈവര്‍മാരാണെന്ന്‌ സംശയം.
image മണിപ്പാല്‍: മണിപ്പാല്‍ മെഡിക്കല്‍ കോളെജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്‌ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ്‌ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്‌. തിരുവനന്തപുരം സ്വദേശിനിയാണ്. വ്യാഴാഴ്‌ച രാത്രി 12 മണിയോടെ ഓട്ടോയില്‍ എത്തിയ മൂന്നംഗസംഘമാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്‌. ലൈബ്രറിയില്‍ നിന്ന്‌ ഹോസ്‌റ്റലിലേക്ക്‌ മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനി. പ്രതികള്‍ ഓട്ടോ ഡ്രൈവര്‍മാരാണെന്ന്‌ സംശയം.

ഉടുപ്പിയിലെ മണ്ടോവി പ്ലാസയിലാണ്‌ പെണ്‍കുട്ടി താമസിക്കുന്നത്‌. മെഡിക്കല്‍ കോളെജില്‍ നിന്ന്‌ ഇറങ്ങി താമസ സ്ഥലത്തേക്ക്‌ നടക്കുകയായിരുന്ന പെണ്‍കുട്ടിയെ വഴി ചോദിക്കാനെന്ന വ്യാജേനെ നിറുത്തിയാണ്‌ തട്ടിക്കൊണ്ട്‌ പോയി ഉപദ്രവിച്ചത്‌. പിന്നീട്‌ താമസസ്ഥലത്തിന്‌ സമീപം ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാലിന്‌ ഒടിവ്‌ സംഭവിച്ചിട്ടുണ്ട്‌. അപകട നില തരണം ചെയ്‌തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഉടുപ്പിയിടെ 20 സ്റ്റാഡിലായി 800യോളം ഓട്ടോ ഡ്രൈവര്‍മാരാണ്‌ ഉള്ളത്‌. എല്ലാവരെയും ചോദ്യം ചെയ്‌തു വരികയാണ്‌.