Breaking News

Trending right now:
Description
 
Jun 21, 2013

പനി: യുവ മലയാളി മെയ്‌ല്‍ നഴ്‌സ്‌ മെല്‍ബണില്‍ മരിച്ചു

image മെല്‍ബണ്‍ : മെല്‍ബണിലെ എപ്പിംഗിലെ നോര്‍ത്തേണ്‍ ഹോസ്‌പിറ്റലില്‍ നഴ്‌സായ ജോ ജോസഫിനെ (31) ഇന്നു രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡെങ്കി പനിയാണെന്നു സംശയിക്കുന്നു. പാലാ കുറുമണ്ണ്‌ സ്വദേശിയാണ്‌. അവധിക്ക്‌ നാട്ടില്‍ പോയിരുന്ന ജോ അവധി കഴിഞ്ഞ്‌ രണ്ടുദിവസംമുമ്പാണ്‌ മടങ്ങിവന്നത്‌. സുഖമില്ലാത്ത അവസ്ഥയിലായിരുന്നു മടങ്ങിവന്നത്‌. ഇന്നു രാവിലെ ജോലി ചെയ്യുന്ന ഹോസ്‌പിറ്റലില്‍ സുഖമില്ലാത്തതിനാല്‍ വരാന്‍ കഴിയില്ലെന്ന്‌ അറിയിച്ചിരുന്നു.

ഭാര്യയും രണ്ടു കുട്ടികളും നാട്ടിലെത്തിയിരുന്നെങ്കിലും ജോ തനിച്ചാണ്‌ തിരിച്ച്‌ മെല്‍ബണിലെത്തിയത്‌.

ഒഐസിസി ഓസ്‌ട്രേലിയ ജോയുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.