Breaking News

Trending right now:
Description
 
Jun 21, 2013

സ്വിസ്‌ ബാങ്കുകളില്‍ ഇന്ത്യാക്കാര്‍ നിക്ഷേപം കുറച്ചു

image സ്വിസ്‌ ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വന്‍ ഇടിവ്‌. 9000 കോടിയായിട്ടാണ്‌ നിക്ഷേപം താഴ്‌ന്നിരിക്കുന്നത്‌. സ്വിസ്‌ ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ സ്വിസ്‌ നാഷണല്‍ ബാങ്ക്‌ ആണ്‌ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്‌. 2012 ല്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 35 ശതമാനം (4900 കോടി രൂപ) ഇടിവുണ്ടയതായി കണക്കുകളില്‍ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ സ്വിസ്‌ ബാങ്കുകളിലെ നിക്ഷേപത്തില്‍ ഉണ്ടായതിന്റെ നാലിരട്ടിയോളമാണിത്‌. ആഗോള തലത്തില്‍ ഒന്‍പത്‌ ശതമാനം മാത്രമാണ്‌ ഇടിവുണ്ടായിരിക്കുന്നത്‌. 2012 തുടക്കത്തില്‍ 14,000 കോടി രൂപയായിരുന്നു സ്വിസ്‌ ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം. നികുതി വെട്ടിച്ച്‌ സ്വിസ്‌ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം തിരികെ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ പോലും ഇന്ത്യയില്‍ നടന്നിരുന്നു. ഇതായിരിക്കാം ഇന്ത്യന്‍ നിക്ഷേപകരെ കൂടുതലും പിന്തിരിപ്പിച്ചതെന്നാണ്‌ വിലയിരുത്തല്‍. ആഗോള തലത്തിലും സ്വിസ്‌ ബാങ്കുകളിലെ അക്കൗണ്ട്‌വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. അക്കൗണ്ടുകളുടെ രഹസ്യാത്മകതയാണ്‌ കൂടുതല്‍ പേരെയും സ്വിസ്‌ ബാങ്കുകളിലെ നിക്ഷേപത്തിന്‌ പ്രേരിപ്പിക്കുന്നത്‌.