Breaking News

Trending right now:
Description
 
Jun 21, 2013

ലോകത്ത്‌ മൂന്നിലൊന്ന്‌ സ്‌ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന്‌ ഇരയാകുന്നു

image ലോകത്ത്‌ മൂന്നിലൊന്ന്‌ സ്‌ത്രീകളും ഗാര്‍ഹിക പീഡനത്തിനിരയാകുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പങ്കാളിയില്‍ നിന്നോ ഇപ്പോളത്തെ പങ്കാളിയില്‍ നിന്നോ മൂന്നിലൊന്നു സ്‌ത്രീകളും ശാരീരികമായി അല്ലങ്കില്‍ ലൈംഗികമായി പീഡനത്തിനിരയാകുന്നു. സ്‌ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ച്‌ ഡബ്ല്യുഎച്ച്‌ഒ ആഗോളതലത്തില്‍ നടത്തിയ പഠനത്തില്‍ നിന്നാണ്‌ ഇക്കാര്യം വ്യക്തമായത്‌. ലോകത്ത്‌ കൊല്ലപ്പെടുന്ന സ്‌ത്രീകളില്‍ 40 ശതമാനത്തോളം പങ്കാളിയില്‍ നിന്നുണ്ടായ പീഡനം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1983 മുതല്‍ 2010 വരെ നടത്തിയ പഠനത്തിനു ശേഷമാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്ന്‌ ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ ഗാര്‍ഹിത പീഡനത്തിനിരയാകുന്നത്‌ ആഫ്രിക്ക, മിഡില്‍ഈസ്റ്റ്‌, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവടങ്ങളിലാണ്‌. ഈ മേഖലകളിലെ 37 ശതമാനം സ്‌ത്രീകളും ഗാര്‍ഹിക പീഡനത്തിനിരയാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലാറ്റിന്‍ അമേരിക്ക, തെക്കേ അമേരിക്ക എന്നിവടങ്ങളില്‍ 30 ശതമാനമാണ്‌ ഗാര്‍ഹിക പീഡനനിരക്ക്‌. വടക്കേ അമേരിക്കയില്‍ 23 ശതമാനം സ്‌ത്രീകള്‍ ഗാര്‍ഹിക പീഡനത്തിരയാകുന്നതായി ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കി. യൂറോപ്പ്‌, ഏഷ്യ എന്നിവടങ്ങളില്‍ 25 ശതമാനം സ്‌ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരയാകുന്നു. 86 രാജ്യങ്ങളില്‍ 15 വയസിനു മുകളില്‍ പ്രായമുള്ള സ്‌ത്രീകളില്‍ നിന്നും ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌.