Breaking News

Trending right now:
Description
 
Jun 20, 2013

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയില്‍

image

മുംബൈ: ഡോളറിനെതിരേ രൂപയുടെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്‌. രാവിലെ ഡോളറിനെതിരേ 60 രൂപയിലേക്കാണ്‌ രൂപയുടെ വിലയിടിഞ്ഞത്‌. ബാങ്കുകളും ഇറക്കുമതിക്കാരും വന്‍ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്നാണ്‌ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്‌.

ജൂണ്‍ 11ന്‌ വിനിമയം നടന്ന 58.98 രൂപയായിരുന്നു ഇതുവരെയുള്ള രൂപയുടെ താഴ്‌ന്ന റെക്കോര്‍ഡ്‌. മേയ്‌ മുതലാണ്‌ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്‌.

പ്രവാസി മലയാളികള്‍ക്ക്‌ അനുഗ്രഹമാണ്‌ ഈ മൂല്യത്തകര്‍ച്ച. എന്നാല്‍ നാട്ടുകാരെ സംബന്ധിച്ച്‌ സമസ്‌ത മേഖലകളിലും വിലക്കയറ്റമാണ്‌ ഉണ്ടാകുക. ഇന്ധനവില, ഇറക്കുമതി സാധനങ്ങളുടെ വിലയും മോട്ടോര്‍ വാഹനങ്ങളുടെയും ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങളുടെയും വില ഇവയെല്ലാം വര്‍ധിക്കും.