Jun 20, 2013
108 ആംബുലന്‍സ് സമരം നാലാം ദിവസത്തേക്ക്
തിരുവനന്തപുരം: തുച്ഛമായ കൂലിക്ക് ഇരുപത്തിനാല് മണിക്കൂര്‍ ജോലി
ചെയ്യുന്നവരാണ് 108 ആംബുലന്‍സിലെ നഴ്സുമാര്‍. അവരെ സമരത്തിലേക്ക് തള്ളി വിട്ടത്
സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്.
മൂന്നു ദിവസമായി നടക്കുന്ന 108 ആംബുലന്‍സിലെ നഴ്സുമാരുടെ അനിശ്ചിതകാലസമരത്തെ
അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
തിരുവനന്തപുരം, ആലപ്പുഴ
ജില്ലയിലാണ് 108 ആംബുലന്‍സ് നഴ്സുമാരുടെ സൗജന്യ സേവസം ലഭ്യമാകു. മൂന്നു വര്‍ഷം
കൊണ്ട് 88000 കേസുകളാണ് ഇവര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 66 പ്രസവങ്ങളും 108
ആംബുലന്‍സില്‍ നടന്നിട്ടുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ആംബുലന്‍സ്
ചികിത്സ ഹെല്‍ത്ത് കെയര്‍ എന്ന സ്വാകാര്യ കമ്പനിയ്ക്കാണ് സര്‍ക്കാര്‍
നല്‍കിയിരുന്നത്. 1100 നഴ്സുമാരാണ് ഇതില്‍ പണിയെടുക്കുന്നത്.ഇവര്‍ക്ക് 5500
രൂപയായിരുന്നു ശമ്പളം. നഴ്സുമാര്‍ക്ക് പുതിയ ശമ്പള വര്‍ധനവ് നടപ്പിലാക്കിയിട്ടും
ഈ ശമ്പള വര്‍ധനവ് ഈ മേഖലയിലെ നഴ്സുമാര്‍ക്ക് ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍
അലംഭാവം കാണിക്കുകയാണെന്ന് യുഎന്‍എ നേതൃത്വം കുറ്റപ്പെടുത്തി. ഇപ്പോള്‍
നടക്കുന്നത് സൂചന സമരം മാത്രമാണെന്നും സര്‍ക്കാര്‍ ഇടപ്പെടുന്നില്ലെങ്കില്
പണിമുടക്കിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും യുഎന്‍എ നേതാക്കള്‍
പത്രസമ്മേളനത്തില്‍ അറിയിച്ചു.