Breaking News

Trending right now:
Description
 
Jun 20, 2013

ബലൂണിലൂടെ ഇന്റര്‍നെറ്റ്‌ സേവനം; ഗൂഗിളിന്റെ പുതിയ പദ്ധതി

image ലോകം മുഴുവന്‍ ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ബലൂണിലൂടെ ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാക്കാനുള്ള ശ്രമം ഗൂഗിള്‍ ആരംഭിച്ചു. ന്യൂസിലണ്ടിലാണ്‌ ഗൂഗിള്‍ തങ്ങളുടെ പുതിയ പരീക്ഷണം നടത്തുന്നത്‌. 3ജി സ്‌പീഡാണ്‌ ഗൂഗിള്‍ നെറ്റ്‌വര്‍ക്കിന്‌ ഓഫര്‍ചെയ്യുന്നത്‌. 15 മീറ്റര്‍ വലിപ്പമുള്ള ഒരു ബലൂണിലാണ്‌ ഗൂഗിള്‍ സഞ്ചരിക്കുന്ന ഈ സേവനം തീര്‍ത്തിരിക്കുന്നത്‌. ബലൂണ്‍ ഉയര്‍ന്നുനില്‍ക്കുന്നത്‌ ഗ്യാസിന്റെ സഹായത്തോടുകൂടിയാണ്‌. റേഡിയോആന്റിനകള്‍, ഫ്‌ളൈറ്റ്‌ കംപ്യൂട്ടര്‍, ആള്‍റ്റിട്യൂഡ്‌ കണ്‍ട്രോള്‍ സിസ്‌റ്റം, എന്നിവ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്‌. ഭൂമിയില്‍ നിന്നും 20 കിലോമീറ്റര്‍ ഉയരത്തിലായിരിക്കും ബലൂണുകള്‍ സ്ഥാപിക്കുക. കണ്‍ട്രോള്‍ സിസ്‌റ്റം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത്‌ സോളാര്‍ പാനലുകളില്‍ നിന്നായിരിക്കും. ബലൂണിന്റെ 40 കിലോമീറ്റര്‍ പരിധിയിലായിരിക്കും നെറ്റ്‌വര്‍ക്ക്‌ ലഭ്യമാവുക. ലോകത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗം ആളുകള്‍ക്കും ഇന്റര്‍നെറ്റ്‌ സേവനം ലഭിക്കുന്നില്ല. ഇവര്‍ക്കും ഈ സേവനം ലഭ്യമാകണം എന്ന ഉദ്ദേശ്യത്തോടെയാണ്‌ പുതിയ സംവിധാനം നടപ്പാക്കുന്നതെന്നു ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.