Breaking News

Trending right now:
Description
 
Oct 08, 2012

ബുദ്ധി കൂട്ടും ഭക്ഷണം

image കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മശക്തി വര്‍ധിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുന്നതിനും പോഷകാഹാരം ആവശ്യമാണ്‌.

ഒമേഗാ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചെറിയ മീനുകള്‍, മുട്ട തുടങ്ങിയവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും.

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്‌ ബുദ്ധിക്കും ഓര്‍മക്കും ഉത്തമമാണ്‌. വെളുത്തുള്ളി, മുന്തിരി, ചീര, ബ്രൊക്കോളി, തക്കാളി, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.

മുരിങ്ങയില, ചീര തുടങ്ങിയ ഇലക്കറികള്‍, മത്സ്യം, ധാന്യങ്ങള്‍ തുടങ്ങിയവയില്‍ അയങ്ങിയിട്ടുള്ള ഇരുമ്പ്‌ തലച്ചോറില്‍ വേണ്ടത്ര ഓക്‌സിജന്‍ എത്തിക്കുന്നതിന്‌ സഹായിക്കും.

കാബേജ്‌, കോളിഫ്‌ളവര്‍, മാംസം, പാല്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയിലടങ്ങിയ വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ സി, കാത്സ്യം എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. നാരുകളടങ്ങിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്‌ സഹായകരമാണ്‌.

പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കുന്നു. അതുകൊണ്ട്‌ പ്രഭാതഭക്ഷണം ഒഴിവാക്കരുത്‌..

ദിവസം 12 ഗ്ലാസ്സ്‌ വെള്ളമെങ്കിലും കുടിക്കുക. ശരീരത്തിലെ ജലാംശം നഷ്‌്‌ടപ്പെട്ടുപോകുന്നതുമൂലമുള്ള നിര്‍ജലീകരണം തലച്ചോറിന്റെ പ്രവര്‍ത്തനത്തേയും ബാധിക്കും.