Breaking News

Trending right now:
Description
 
Jun 18, 2013

മാധവന്‍ ബി. നായര്‍ വുഡ്‌ബ്രിജ്‌-പെര്‍ത്ത്‌ ആംബോയ്‌ റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌

വിനീത നായര്‍
image വുഡ്‌ബ്രിജ്‌-പെര്‍ത്ത്‌ ആംബോയ്‌ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബിന്‍രെ പ്രസിഡന്റായി മാധവന്‍ ബി. നായര്‍ ചുമതലയേറ്റു. എഡിസനിലെ റോയല്‍ ആല്‍ബര്‍ട്ട്‌ പാലസില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്റ്‌ ഡോണ റിവേരയില്‍നിന്നും മാധവന്‍ നായര്‍ ചുമതലയേറ്റു. വൈസ്‌ പ്രസിഡന്റ്‌ ജൂഡി ലൈട്‌നെര്‍, സെക്രട്ടറി ജോസഫ്‌ മാനുവേല്‍, ട്രഷറര്‍ റിച്ചാര്‍ട്ട്‌ ഫെര്‍ണാണ്ടസ്‌, ഫൗണ്ടേഷന്‍ ഡയറക്ടര്‍ റാല്‍ഫ്‌ വിന്റെര്‍ തുടങ്ങിയവരാണ്‌ പുതിയ ഭരണസമിതി അംഗങ്ങള്‍.

വുഡ്‌ബ്രിജ്‌ മേയര്‍ ജോണ്‍ മക്കോര്‍മിക്‌, റോട്ടറി ഡിസ്‌ട്രിക്ട്‌ ഗവര്‍ണര്‍ തുള്‍സി മഹര്‍ജന്‍, അസിസ്‌റ്റന്റ്‌ ഡിസ്‌ട്രിക്ട്‌ ഗവര്‍ണര്‍ വിക്ടോറിയ ഗുസ്‌മാന്‍ തുടങ്ങിയവരും പ്രവാസി മലയാളി സംഘനയായ നായര്‍ മഹാമണ്ഡലം ആന്‍ഡ്‌ അസോസിയേറ്റഡ്‌ മെംബേഴ്‌സിന്റെ (നാമം) ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. വുഡ്‌ബ്രിജ്‌-പെര്‍ത്ത്‌ ആംബോയില്‍ റോട്ടറി ക്ലബിന്റെ ശാഖ നിലവില്‍ വന്നിട്ട്‌ 90 വര്‍ഷങ്ങലായി. ഓരോ വര്‍ഷവും അര്‍ഹതയുള്ള കുട്ടികള്‍ക്കായി 40,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്‌ നല്‌കിവരുന്നു.

അടുത്തവര്‍ഷം പൂര്‍വാധികം ശക്തമായി പ്രവര്‍ത്തിക്കുമെന്ന്‌ പ്രസിഡന്‍ര്‌ മാധവന്‍. ബി. നായര്‍ പറഞ്ഞു. എംബിഎന്‍ ഇന്‍ഷ്വറന്‍ഡ്‌ ആന്‍ഡ്‌ ഫൈനാന്‍ഷ്യല്‍ കമ്പനിയുടെ ഉടമയും പ്രിന്‍സിപ്പലുമാണ്‌ മാധവന്‍. നാമത്തിന്റെ സ്ഥാപകനേതാവും ഇന്‍ഡോ- അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ്‌ അംഗവുമാണ്‌.