Breaking News

Trending right now:
Description
 
Jun 18, 2013

ചിക്കന്‍ നിസാമി

image

ചിക്കന്‍ - അരകിലോ
സവാള - 2 വലുത്‌
തേങ്ങ ചുരണ്ടിയത്‌ - മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
പച്ചമുളക്‌ - നാല്‌
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
ഏലക്കായ - നാല്‌
ഗ്രാമ്പൂ - എട്ട്‌
കറുവപ്പട്ട - മൂന്നു ചെറിയ കഷണങ്ങള്‍
അനിസീഡ്‌ - അര ടേബിള്‍സ്‌പൂണ്‍
കശുവണ്ടി പേ്‌സ്റ്റ്‌ - രണ്ടു ടേബിള്‍സ്‌പൂണ്‍
ഫ്രഷ്‌ക്രീം - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കട്ടിയുള്ള തേങ്ങാപ്പാല്‍ - 2 കപ്പ്‌
എണ്ണ - 4 ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
മല്ലിയില - ആവശ്യത്തിന്‌

പാചകം ചെയ്യുന്ന വിധം

ചിക്കന്‍ ഇടത്തരം കഷണങ്ങളായി മുറിക്കുക. സവാള ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. തേങ്ങ ചുരണ്ടിയത്‌ സവാള, പച്ചമുളക്‌, ഏലക്കായ, കറുവ, ഗ്രാമ്പൂ, അനിസീഡ്‌ എന്നിവ നന്നായി അരച്ച്‌ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത്‌ ചിക്കന്‍ കഷണങ്ങളില്‍ നന്നായി പുരട്ടി വയ്‌ക്കുക.

പാത്രം ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. വെന്തുകഴിയുമ്പോള്‍ കശുവണ്ടി അരച്ചതും ഫ്രഷ്‌ ക്രീമും ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഉപ്പിന്റെ പാകം നോക്കിയശേഷം തേങ്ങാപ്പാലും ചേര്‍ത്ത്‌ നന്നായി ഇളക്കി വാങ്ങി വയ്‌ക്കുക. മല്ലിയില വിതറി അലങ്കരിക്കാം.