Breaking News

Trending right now:
Description
 
Oct 08, 2012

പിന്നണിഗായിക ആശ ഭോസ്ലെയുടെ മകള്‍ സ്വയം വെടിവച്ചു മരിച്ചു

image ന്യുഡല്‍ഹി: പ്രശസ്‌ത ബോളിവുഡ്‌ പിന്നണി ഗായിക ആശ ഭോസ്ലേയുടെ മകളും പിന്നണി ഗായികയും എഴുത്തുകാരിയുമായ വര്‍ഷ ഭോസ്ലെ സ്വയം വെടി വച്ചു മരിച്ചു. ബോംബെയിലെ വസതിയില്‍ ഇന്നു പകലാണ്‌ സംഭവം നടന്നത്‌. ബന്ധുക്കള്‍ ഹോസ്‌പിറ്റലില്‍ എത്തിച്ചുവെങ്കിലും അതിനു മുമ്പ്‌ തന്നെ മരണം സംഭവിച്ചിരുന്നു.

മുബൈയിലെ അറിയപ്പെടുന്ന രാഷ്ട്രീയ കോളമിസ്‌റ്റ്‌ കൂടിയായിരുന്നു ഇവര്‍.. അന്‍പതുകാരിയായ വര്‍ഷ ഇതിനു മുമ്പ്‌ രണ്ടു തവണ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിട്ടുണ്ട്‌. വിവാഹമോചിതയായ വര്‍ഷ ഒരു ഫ്രീലാന്‍സ്‌ സ്‌പോര്‍ട്‌സ്‌ കോളമിസ്‌റ്റിനെയാണ്‌ വിവാഹം കഴിച്ചിരുന്നത്‌..