Breaking News

Trending right now:
Description
 
Jun 18, 2013

അഴിമതിക്കെതിരേ ഗ്ലോബല്‍ മലയാളത്തിന്റെ ശക്തമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു: വി.എസ്‌.

ടെസില്‍ കുംഭകോണം - പ്രതികരണം
image ഗ്ലോബല്‍ മലയാളം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ടെസില്‍ കുംഭകോണത്തെക്കുറിച്ചുള്ള പരമ്പര കാണാനിടയായി. സമയമെടുത്ത്‌ പഠിച്ച്‌ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. തുടര്‍ന്നും സത്യസന്ധമായി അഴിമതിക്കെതിരേ ശക്തമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ടെസില്‍ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ നിയമസഭാകാലത്ത്‌ ഞാന്‍ സഭയില്‍ കൊണ്ടുവന്നിരുന്നു. സര്‍ക്കാര്‍ നല്‌കിയ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച്‌ കമ്പനി പ്രവര്‍ത്തിപ്പിക്കാത്തതിനെ തുടര്‍ന്ന്‌ സര്‍ക്കാരിന്‌ നല്‌കേണ്ട തുകയ്‌ക്ക്‌ കമ്പനിയുടെ വസ്‌തുക്കള്‍ ജപ്‌തി ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും വീണ്ടും കമ്പനിക്ക്‌ അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‌കി. 35 കോടിയുടെ ഇളവ്‌ വാങ്ങിയ കമ്പനി സ്‌ക്രാപ്പ്‌ വില്‌പനയ്‌ക്ക്‌ നീക്കം നടത്തുന്നതായി ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന്‌ കോട്ടയം ചിങ്ങവനത്തെ ആസ്ഥാനത്ത്‌ സന്ദര്‍ശനം നടത്തിയിരുന്നു.

ഭീകരമായ അഴിമതി നടന്നുവെന്ന്‌ വ്യക്തമാണെങ്കിലും ഗവണ്‍മെന്റും മാധ്യമങ്ങളും ഈ വിഷയം കാര്യമായി ഏറ്റെടുക്കുന്നില്ല എന്നത്‌ നിരാശജനകമാണ്‌. ഇത്തരം വിഷയങ്ങള്‍ പഠിച്ച്‌ അവതരിപ്പിച്ച ഗ്ലോബല്‍ മലയാളത്തിന്റെ നടപടി ശ്ലാഘനീയം തന്നെ.

വി.എസ്‌. അച്യുതാനന്ദന്‍

പ്രതിപക്ഷ നേതാവ്‌