Breaking News

Trending right now:
Description
 
Jun 17, 2013

ഡബ്ലു.എം.എ പിക്നിക്ക് ജൂലൈ 27-ന്

Mathew Moolacheril
image

ന്യൂറോഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പരിപാടികള്‍ പ്രഖ്യാപിച്ചു. പിക്നിക്ക് ജൂലൈ 27-നും,ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 14-നും, സ്പെല്ലിങ് ബീ ഒക്ടോബര്‍ 12-നും, ചാരിറ്റി മാസം നവംബറും, ക്രിസ്മസ് ന്യൂയീര്‍ ആഘോഷങ്ങള്‍ ഡിസംബര്‍27-നും നടത്തുതാണ്.

പിക്നിക്ക് വിവിധയിനം കായിക മത്സരങ്ങളോടു കൂടി ജൂലൈ 27-ന് (ശനി) ന്യൂറോഷലിലെ ഗ്ലെന്‍ അയലന്‍ഡ് പാര്‍ക്കില്‍ വച്ച് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ നടത്തുന്നതാണ്. ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 14-ന് മൗണ്ട് വെര്‍ണന്‍ ഹൈസ്ക്കൂളില്‍ വച്ച് ആകര്‍ഷകങ്ങളായ കലാ പരിപാടികളോടുകൂടി നടത്തുവാനും തീരുമാനിച്ചു.

ഒക്ടോബറില്‍ നടത്തപ്പെടുന്ന സ്പെല്ലിങ് ബീ മത്സരത്തിന്റെയും ഡിസംബറില്‍ നടത്തുന്ന ക്രിസ്മസ് ന്യൂയീര്‍ മത്സരങ്ങളുടെയും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും.നവംബര്‍ ചാരിറ്റി മാസമായി ആഘോഷിക്കുന്നതാണെന്നും ലഭിക്കുന്ന സംഭാവനകള്‍ മുഴുവനും താങ്ക്സ് ഗിവിങ് ഡേ ചാരിറ്റികള്‍ക്ക് നല്‍കുന്നതുമാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍ എന്നിവര്‍ അറിയിച്ചു.