Breaking News

Trending right now:
Description
 
Jun 16, 2013

‘ഒരേ സ്വരം’ മെഗാ സംഗീതപരിപാടിയുടെ ടിക്കറ്റ് വില്പനോദ്ഘാടനം

മാത്യു മൂലേച്ചേരില്‍
image താമ്പാ: ഫ്ലോറിഡായിലെ പ്രമുഖ മലയാളി സംഘടനയായ താമ്പാബേ മലയാളി അസോസ്സിയേഷന്‍റെ (ടി. എം. എ.) ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന പത്മശ്രീ ചിത്രയുടെയും എം. ജി. ശ്രീകുമാറിന്‍റെയും നേതൃത്വത്തിലുള്ള ഫ്രീഡിയ എന്‍ടെര്‍ടെയിന്‍മെന്‍റിന്‍റെ ‘ഒരേ സ്വരം’ എന്ന മെഗാ സംഗീത പരിപാടിയുടെ ടിക്കറ്റ് വില്പനോദ്ഘാടനം താമ്പാ മയൂരി റസ്റ്റോറന്‍റില്‍ വെച്ച് നടത്തപ്പെട്ടു. പ്രമുഖ ഭിഷഗ്വരനും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഡോക്ടേര്സ് അസോസ്സിയേഷന്‍റെ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ: റോ എമാണ്ടിക്കു ആദ്യ സ്പോണ്സര്‍ ടിക്കറ്റ് കൊടുത്തുകൊണ്ട് ടി. എം. എ. യുടെ പ്രസിഡന്ടു ജോസ് മാധവപ്പള്ളില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഡോ: ഫ്രീമു വര്‍ഗീസ്, ഫാപ്പി മുന്‍ പ്രസിഡന്റും പാസ്കോ കൌണ്ടി മെഡിക്കല്‍ സൊസൈറ്റിയുടെ നിയുക്ത പ്രസീഡിയവുമായ ഡോ: ജയദേവ ചോവഡപ്പ, പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ പി. വി. ചെറിയാന്‍, റവ. ഫാ. സിറില്‍ ഡേവി, ഗുജറാത്തി അസോസ്സിയേഷന്‍ സെക്രട്ടറി മോധ തുടങ്ങിയ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ചു.


പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സംഗീത് മാത്യൂസ്‌  സ്വാഗതവും ടി. എം. എ. വൈസ് പ്രസിഡന്റ് ജയ്മോള്‍ തോമസ്‌ നന്ദിയും പറഞ്ഞു.‘താമ്പാ ആലാപി’ന്‍റെ സംഗീത വിരുന്നും പരിപാടികള്‍ക്ക് കൊഴുപ്പേകി. ഡാനി മാത്യു പരിപാടികളുടെ എം. സി. ആയി പ്രവര്‍ത്തിച്ചു. ഓഗസ്റ്റ്‌ 18-ന് വാല്‍റിക്കോയിലുള്ള ‘ക്നാനായ കമ്മൂണിറ്റി സെന്‍ടറില്‍’ വച്ചാണ് ‘ഒരേ സ്വരം’ മെഗാ സംഗീത പരിപാടി നടത്തപ്പെടുന്നത്. ടി. എം. എ. യുക്ക് നല്‍കുന്ന സംഭാവനകള്‍ എല്ലാം ടാക്സ് ഡിടക്ടബിള്‍ ആണെന്ന് ടി. എം. എ. ഭാരവാഹികള്‍ അറിയിച്ചു. ‘ഒരേ സ്വരം’ മെഗാ ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പ്പറയുന്ന ടി. എം. എ. ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.  സംഗീത് മാത്യൂസ്‌ 727-227-2190, ജോസ് മാധവപ്പള്ളി  7278589141, നെവിന്‍ ജോസ്  3523460312