Breaking News

Trending right now:
Description
 
Jun 15, 2013

കൈരളി എയര്‍ലൈന്‍സ്‌ നവംബര്‍ ഒന്നിന്‌ സര്‍വീസ്‌ തുടങ്ങും

image സ്വകാര്യ മേഖലയില്‍ സംസ്ഥാനത്തെ ആദ്യത്തെ എയര്‍ലൈനായ കൈരളി എയര്‍ലൈന്‍സ്‌ നവംബര്‍ ഒന്നിന്‌ കേരളപിറവി ദിനത്തില്‍ സര്‍വീസ്‌ തുടങ്ങും. ആദ്യഘട്ടത്തില്‍ അഞ്ചു വിമാനങ്ങള്‍ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്നു സര്‍വീസ്‌ നടത്തും. തുടര്‍ന്ന്‌ വിമാനങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം വര്‍ധിപ്പിക്കും. ബാംഗളൂര്‍, മംഗലാപുരം, ചെന്നെ, മുംബൈ, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലേക്കു സര്‍വീസ്‌ നടത്തും. അടുത്ത ഘട്ടങ്ങളില്‍ ഡല്‍ഹി, കോല്‍ക്കത്ത, ഹൈദരാബാദ്‌ എന്നിവ ഉള്‍പ്പെടെ രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കും. പ്രവര്‍ത്തനം തുടങ്ങി ആറുമാസത്തിനകം രാജ്യാന്തര ഫ്‌ളൈറ്റും ആരംഭിക്കും. ആദ്യം യുഎഇയിലേക്കു സര്‍വീസ്‌ തുടങ്ങും. മധ്യപൗരസ്‌ത്യ മേഖലയിലെ ഒരു പ്രമുഖ വിമാനകമ്പനിയുമായി ഇതു സംബന്ധിച്ച്‌ ധാരണയായിട്ടുണ്ട്‌. കമ്പനിയുടെ പ്രാരംഭ മുതല്‍മുടക്ക്‌ 350 കോടിയാണ്‌. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, വ്യോമയാന ഇന്ധനം, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്‌, ഏവിയേഷന്‍ അധിഷ്‌ഠിത ടൂറിസം, ഹെലികോപ്‌റ്റര്‍ സര്‍വീസ്‌, കാര്‍ഗോ വിമാനങ്ങള്‍, ട്രെയിനിംഗ്‌, സ്വകാര്യ വിമാനത്താവളങ്ങള്‍ തുടങ്ങിയവ വൈവിധ്യവത്‌ക്കരണ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ ലോഗോയും ബ്രാന്‍ഡ്‌ ഐഡന്റിറ്റിയും ഇന്നു കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. ഇതേ തുടര്‍ന്ന്‌ എയര്‍ലൈന്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.