Breaking News

Trending right now:
Description
 
Jun 15, 2013

ലണ്ടനില്‍ അമ്മയ്‌ക്കൊപ്പം ഷോപ്പിങ്‌ നടത്തിയ ഇന്ത്യന്‍ യുവതിയെ കാണാതായി

image അവധി ആഘോഷിക്കുന്നതിനായി ലണ്ടനിലെത്തിയ ഇന്ത്യന്‍ പെണ്‍കുട്ടിയെ നാട്ടിലേക്കു മടങ്ങുന്ന ദിവസം കാണാതായി. പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയതായി മെട്രോപോളിറ്റന്‍ പോലീസ്‌ അറിയിച്ചു. അമ്മയ്‌ക്കൊപ്പം ഷോപ്പിംഗ്‌ നടത്തുന്നതിനിടെയാണ്‌ 17 വയസുകാരിയായ ഇമാന്‍ ഷായെ കാണാതായത്‌. ജൂണ്‍ പത്തിന്‌ ഉച്ചയ്‌ക്കാണ്‌ സംഭവം. അന്നു വൈകിട്ട്‌ അവധി കഴിഞ്ഞ്‌ ഇന്ത്യയിലേക്ക്‌ കുടുംബസമേതം മടങ്ങാനിരിക്കെയാണ്‌ പെണ്‍കുട്ടിയെ കാണാതായതെന്ന്‌ പൊലീസ്‌ പറഞ്ഞു. ലണ്ടനിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ്‌ സെന്ററുകളിലൊന്നായ ഒക്‌സ്‌ഫോര്‍ഡ്‌ സ്‌ട്രീറ്റില്‍ അമ്മയ്‌ക്കൊപ്പം ഷോപ്പിംഗ്‌ നടത്തുകയായിരുന്നു ഇമാന്‍. അഞ്ചടി മൂന്നിഞ്ച്‌ ഉയരമുള്ള ഇമാന്‍ മെലിഞ്ഞ ശരീര പ്രകൃതക്കാരിയാണ്‌. ബ്രൗണ്‍ മുടിയുള്ള പെണ്‍കുട്ടി കാണാതാകുമ്പോള്‍ കറുത്ത ജാക്കറ്റാണ്‌ അണിഞ്ഞിരുന്നത്‌. ഓക്‌സ്‌ഫോര്‍ഡ്‌ സ്‌ട്രീറ്റിലെ പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ്‌ ഹോട്ടലിലാണ്‌ പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്‌. മകളെ കാണാതായതിനെ തുടര്‍ന്ന്‌ അമ്മ ഉടന്‍ ഹോട്ടലിലെത്തിയെങ്കിലും ഇമാന്‍ അവിടെ എത്തിയിരുന്നില്ല. കാണാതാകുമ്പോള്‍ മകളുടെ കയ്യില്‍ പണം ഉണ്ടായിരുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടയിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവ്‌ തന്‍വീര്‍ ഷാ ഇന്ത്യയില്‍ പരസ്യ കമ്പനി നടത്തുകയാണ്‌. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്‌ പെണ്‍കുട്ടിയെ കണ്ടെത്താനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌.