Breaking News

Trending right now:
Description
 
Jun 15, 2013

18 വയസില്‍ താഴെപ്രായമുള്ളവര്‍ ബൈക്ക്‌ ഓടിച്ചാല്‍ ഉടമയുടെ ലൈസന്‍സ്‌ റദ്ദാക്കും

image ബൈക്കുകളില്‍ പറക്കുന്ന 18 വയസില്‍ താഴെയുള്ളവരെയും അവര്‍ക്കു വാഹനം നല്‍കുന്നവരെയും കുടുക്കാന്‍ പൊലീസ്‌ കര്‍ശന നടപടി ആരംഭിച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ഇനി മുതല്‍ പൊലീസ്‌ കൈകാണിച്ചുനിര്‍ത്തില്ല. പകരം വാഹന ഉടമയുടെ പേരില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യും. പിന്നീട്‌ ഉടമയുടെ ലൈസന്‍സ്‌ റദ്ദാക്കുമെന്നും പൊലീസ്‌ പറഞ്ഞു. ഇതോടൊപ്പം പിഴസംഖ്യ ഇരട്ടി നല്‍കേണ്ടിയും വരും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക സ്‌ക്വാഡിനെയും പൊലീസ്‌ നിയമിക്കും. ലൈസന്‍സില്ലാതെ ബൈക്കില്‍ പറക്കുന്ന വിദ്യാര്‍ഥികളെ കുടുക്കാനാവാതെ പൊലീസ്‌ കുഴയുമ്പോഴാണ്‌ ആര്‍സി ഉടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിന്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിട്ടുള്ളത്‌. ഇത്തരം കേസുകളില്‍ കാലതാമസവും ഒഴിവാക്കും.