Breaking News

Trending right now:
Description
 
Jun 14, 2013

യുവതലമുറയെ ബോധവത്‌കരിക്കാന്‍ സ്‌ത്രീ സുരക്ഷയാത്രയും ലഘുനാടകവും

image
കോട്ടയം: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുവതലമുറയെ ബോധവത്‌കരിക്കാന്‍ `പേരില്ലാത്ത പെണ്‍കുട്ടി' എന്ന ലഘുനാടകം തെരുവോരങ്ങളില്‍ അരങ്ങേറുന്നു. അര്‍ച്ചന വി
ന്‍സ്‌ സെന്റര്‍ സ്റ്റാഫും മാന്നാനം കോളജിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ്‌ നാടകം അവതരിപ്പിക്കുന്നത്‌.

സ്‌ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന്‌ ബോധ്യം വളരുക, പരസ്‌പരം ബഹുമാനിക്കുക തുടങ്ങിയ സന്ദേശങ്ങളാണ്‌ ഇതിലുള്ളത്‌. അര്‍ച്ചന ഡയറക്‌ടര്‍ ത്രേസ്യാമ്മ മാത്യുവാണ്‌ ഈ പരിപാടി തയാറാക്കിയിരിക്കുന്നത്‌.

സ്‌ത്രീയെ വ്യക്തിയായും വ്യക്തിത്വമുള്ളവളായും അംഗീകരിച്ച്‌ സ്‌ത്രീക്ക്‌ ഇടം കൊടുക്കുന്ന സമൂഹ സൃഷ്‌ടിക്കായ്‌ `ഉണരൂ കേരളമേ, പണിയു സ്‌ത്രീ സൗഹൃദസമൂഹം' എന്ന സന്ദേശവുമായി അര്‍ച്ചനാ വിമന്‍സ്‌ സെന്റര്‍ സ്‌ത്രീ സുരക്ഷയാത്രാ സംഘടിപ്പിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കോട്ടയം എംഡി ഹയര്‍സെക്കറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌ നിര്‍വഹിച്ചു.

അര്‍ച്ചന വിമന്‍സ്‌ സെന്റര്‍ ഡയറക്‌ടര്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷന്‍ മെമ്പര്‍ ഡോ. പ്രമീളാദേവി സന്ദേശയാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ജില്ലാ കളക്‌ടര്‍ അജിത്‌കുമാര്‍ മുഖ്യസന്ദേശം നല്‌കി. വിമന്‍സ്‌ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ്‌. സതി ബോധവത്‌കരണ പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തു. അഡ്വ. ഷോണ്‍ ജോര്‍ജ്‌, റെജി ഏബ്രഹാം, കെ. ഫിലിപ്പ്‌ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. സന്ദേശയാത്രയോടൊപ്പം പേരില്ലാത്ത പെണ്‍കുട്ടി എന്ന ലഘുനാടകവും അവതരിപ്പിക്കും.