Breaking News

Trending right now:
Description
 
Jun 14, 2013

'പ്രാര്‍ത്ഥന' പ്രചാരണ പരിപാടിയുമായി മുത്തൂറ്റ്‌ ഫിനാന്‍സ്‌

image മുത്തൂറ്റ്‌ ഗ്രൂപ്പിനു കീഴിലുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സ്വര്‍ണ വായ്‌പാ കമ്പനിയായി മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ 'പ്രാര്‍ത്ഥന' എന്ന പേരില്‍ പുതിയ പരസ്യപ്രചാരണ പരിപാടി ആരംഭിച്ചു. 'നിങ്ങളുടെ ആഗ്രഹങ്ങളാണ്‌ ഞങ്ങള്‍ക്ക്‌ പ്രചോദനമാകുന്നത്‌' എന്ന ടാഗ്‌ലൈനോടെയാണ്‌ പ്രചാരണം. കഴിഞ്ഞ 126 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഇന്ത്യയിലെതന്നെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന സ്ഥാപനമാണ്‌.

ഉപയോക്താക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുത്തൂറ്റിന്റെ ഹൃദയപൂര്‍വമായ പ്രാര്‍ത്ഥനകളും ഒപ്പമുണ്ട്‌ എന്ന സന്ദേശം നല്‌കുന്നതാണ്‌ പരസ്യപ്രചാരണപരിപാടി.

വിശ്വാസവും പരിരക്ഷയും ഉറപ്പുനല്‌കുന്ന ബന്ധമാണ്‌ ഉപയോക്താക്കളുമായുള്ളതെന്ന്‌ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്‌ മുത്തൂറ്റ്‌ പറഞ്ഞു. ഏതൊരു ആവശ്യത്തിനു വേണ്ടിയാണോ സ്വര്‍ണവായ്‌പയെടുക്കുന്നത്‌ അത്‌ സഫലമാകട്ടെയെന്ന്‌ ഹൃദയപൂര്‍വമായ പ്രാര്‍ത്ഥനയാണ്‌ മുത്തൂററ്‌ ഗ്രൂപ്പിനുള്ളതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡല്‍ഹി കേന്ദ്രമായുള്ള ഗ്രേ വേള്‍ഡ്‌വൈഡാണ്‌ പരസ്യപ്രചാരണം രൂപപ്പെടുത്തിയത്‌. പല സ്വര്‍ണവായ്‌പാ കമ്പനികളും ഷൈലോക്കിനെപ്പോലെയുള്ള തനി പണമിടപാടുകാരാണെന്നും എന്നാല്‍, മുത്തൂറ്റ്‌ ഇതില്‍നിന്ന്‌ വ്യത്യസ്‌തമാണെന്നും ഗ്രേ ഇന്ത്യ, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും ക്രിയേറ്റീവ്‌ ഡയറക്ടറുമായ അമിത്‌ അകാലി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനോ സ്വര്‍ണവായ്‌പയെ ആശ്രയിക്കുന്നവര്‍ക്ക്‌ അതിനു കഴിയണമെന്ന ആഗ്രഹത്തോടെ പെരുമാറുന്ന ജീവനക്കാരാണ്‌ മുത്തൂറ്റിനുള്ളതെന്ന്‌ അകാലി പറഞ്ഞു.