Breaking News

Trending right now:
Description
 
Jun 14, 2013

പറക്കും ബൈക്കോ? സംഭവം ഉടന്‍ യാഥാര്‍ഥ്യമാകും

image പറക്കുന്ന ബൈക്കോ? സംഭവം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ചെക്‌ റിപ്പബ്ലിക്കിലെ ഗവേഷകരാണ്‌ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌.പ്രാഗിലെ ഹാളില്‍ നടന്ന പ്രദര്‍ശനത്തില്‍ പറക്കുംബൈക്ക്‌ നിലത്തുനിന്ന്‌ ഏതാനും മീറ്റര്‍ ഉയര്‍ന്ന്‌ വട്ടംചുറ്റി പറക്കുകയും നിലത്തിറങ്ങുകയും ചെയ്‌തത്‌ പലരും വിസ്‌മയത്തോടെയാണ്‌ കണ്ടത്‌. യഥാര്‍ഥ മനുഷ്യനു പകരം ഡമ്മിയാണ്‌ പ്രദര്‍ശനത്തിന്‌ ഉപയോഗിച്ചതെന്നുമാത്രം.
റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു ബൈക്ക്‌ നിയന്ത്രിച്ചിരുന്നത്‌. പക്ഷേ പറക്കല്‍ അഞ്ചു മിനിട്ട്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പ്രശ്‌നംു പരിഹരിക്കാന്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള ബാറ്ററി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഗവേഷകര്‍. സാധാരണ ബൈക്കില്‍ ആറു പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച ഉപകരണമാണ്‌ ചെക്‌ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്‌. മുന്നിലും പിന്നിലും രണ്ടു വീതവും വശങ്ങളില്‍ ഓരോന്നു വീതവുമാണ്‌ പ്രൊപ്പല്ലറുകള്‍. മൊത്തം 95 കിലോഗ്രാമാണ്‌ ഭാരം. സൈക്കിള്‍ ഫ്രെയിം നിര്‍മിക്കുന്ന ചെക്‌ കമ്പനിയായ ഡൂറാടെക്‌ ആണ്‌ പറക്കും ബൈക്ക്‌ വികസിപ്പിക്കുന്നതിനു പിന്നില്‍. പറക്കും ബൈക്കുകള്‍ മൊത്തത്തില്‍ അറിയപ്പെടുന്നത്‌ ഫ്‌ളൈക്ക്‌ എന്നാണ്‌. ഇതിനു മുമ്പും സമാനമായ പറക്കുംബൈക്കുകള്‍ വികസിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.