Breaking News

Trending right now:
Description
 
Jun 13, 2013

പ്രോസി സ്‌ട്രീറ്റ്‌ കാര്‍ണിവല്‍ ജൂണ്‍ 14, 15 തീയതികളില്‍ വിയന്നയില്‍

Sinjo Nellissery
image  

വിയന്ന: ഓസ്‌ട്രിയയിലെ പ്രഥമ എക്‌സോട്ടിക്‌ സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന പതിമൂന്നാമത്‌ സ്‌ട്രീറ്റ്‌ കാര്‍ണിവല്‍ ജൂണ്‍ 14, 15 തീയതികളില്‍ വിയന്നയില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എംഡി പ്രിന്‍സ്‌ പള്ളിക്കുന്നേല്‍ അറിയിച്ചു.

സമാപന ദിനം കലാരംഗത്ത്‌ മികവു പുലര്‍ത്തുന്നവരെ ആദരിക്കുന്ന പ്രോസി എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഇന്ത്യന്‍ അംബാസഡര്‍ ആര്‍. സ്വാമിനാഥന്‍ ചടങ്ങില്‍ സമ്മാനിക്കും.

ആഫ്രിക്കന്‍ സാംബ ഗ്രൂപ്പിന്റെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ 14 വെള്ളിയാഴ്‌ച രാവിലെ 11 ന്‌ ആഘോഷങ്ങള്‍ ആരംഭിക്കും. ഉദ്‌ഘാടനചടങ്ങില്‍ അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള 300-ല്‍പരം കലാകാരന്മാരുടെ സ്‌റ്റേജ്‌ ഷോ ഉണ്ടായിരിക്കും.

രണ്ടു ദിവസങ്ങളിലും രാത്രി 11 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ അരങ്ങേറും. സമാപന ദിനം രാത്രിയില്‍ സ്‌പെഷല്‍ മ്യൂസിക്‌ ലൈവ്‌ ഷോ ഉണ്ടായിരിക്കും. കാര്‍ണിവല്‍ വേദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ ലഭിക്കുന്നതാണ്‌. എല്ലാ മലയാളികളെയും കാര്‍ണിവലിലേയ്‌ക്ക്‌ ക്ഷണിക്കുന്നതായി പ്രിന്‍സ്‌ പള്ളിക്കുന്നേല്‍ അറിയിച്ചു.