Breaking News

Trending right now:
Description
 
Jun 13, 2013

ടൈറ്റന്‍ ഗ്ലെയേഴ്‌സ്‌ - ടൈറ്റന്‍ ഐ പ്ലസിന്റെ പുതിയ സണ്‍ഗ്ലാസ്‌ ബ്രാന്‍ഡ്‌

image
ടൈറ്റന്‍ ഐ പ്ലസ്‌ ടൈറ്റന്‍ ഗ്ലെയേഴ്‌സ്‌ എന്ന പേരില്‍ പുതിയ സണ്‍ഗ്ലാസ്‌ ബ്രാന്‍ഡ്‌ പുറത്തിറക്കി. ആഗോള ട്രെന്‍ഡുകളും പുത്തന്‍ ശൈലികളും ഇഷ്ടപ്പെടുന്ന 25 മുതല്‍ 35 വരെ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ്‌ പുതിയ ബ്രാന്‍ഡ്‌ വിപണിയിലെത്തിക്കുന്നത്‌.

ഓരോ അവസരത്തിലും വ്യത്യ സ്‌തമായ ഉത്‌പന്നങ്ങളിലൂടെ സവിശേഷമായ അനുഭവങ്ങള്‍ ലഭ്യമാക്കാനാണ്‌ പരിശ്രമിക്കുന്നത്‌. വ്യക്തിഗത ഫാഷന്‍ അക്‌സസറി എന്ന നിലയില്‍ സണ്‍ഗ്ലാസുകള്‍ക്ക്‌ ഏറെ മെച്ചമുണ്ട്‌. ഏറെ സൂര്യപ്രകാശവും പൊടിപടലങ്ങളും നിറഞ്ഞതും കൂടുതല്‍ ടൂവീലറുകള്‍ ഉപയോഗിക്കുന്നതുമായ രാജ്യമാണ്‌ ഇന്ത്യ എന്നതിനാല്‍ കണ്ണുകളുടെ സംരക്ഷണത്തിന്‌ സണ്‍ഗ്ലാസുകള്‍ക്ക്‌ ഏറെ വിപണിയുണ്ട്‌. ഇത്‌ മുതലാക്കാനാണ്‌ ടൈറ്റന്‍ ഗ്ലെയേഴ്‌സ്‌ വിപണിയിലിറക്കുന്നത്‌. 1500 രൂപ മുതല്‍ 2995 രൂപ വരെയാണ്‌ ഗ്ലെയേഴ്‌സ്‌ ബ്രാന്‍ഡ്‌ സണ്‍ഗ്ലാസുകളുടെ വില.

ഹാന്‍ഡ്‌മെയ്‌ഡ്‌ അസറ്റേറ്റ്‌ തുടങ്ങിയ ഏറ്റവും മികച്ച വസ്‌തുക്കള്‍ ഉപയോഗിച്ച്‌ മെറ്റല്‍, ക്രിസ്‌റ്റല്‍ തുടങ്ങിയവകൊണ്ടുള്ള അലങ്കാരപ്പണികള്‍ നടത്തിയ ടിആര്‍ 90 പോലെ ആകര്‍ഷകമായ ലേഡീസ്‌ ഡിസൈനുകളും സ്‌പോര്‍ട്ടി സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി മഗ്നീഷ്യം-അലൂമിനം അലോയ്‌ ഉത്‌പന്നങ്ങളുമാണ്‌ വിപണിയിലിറക്കുന്നത്‌. മുടക്കുന്ന പണത്തിന്റെ മൂല്യത്തെക്കുറിച്ച്‌ ഏറെ ബോധ്യമുള്ള ഇന്ത്യന്‍ ഉപയോക്താക്കളെ മുന്നില്‍കണ്ടാണ്‌ ഇവയ്‌ക്ക്‌ വില നിശ്ചയിച്ചിരിക്കുന്നത്‌.

അന്താരാഷ്ട്ര ശൈലിയും ഫാഷനും ഗുണമേന്മയും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കുന്നുവെന്നതാണ്‌ ടൈറ്റന്‍ ഗ്ലെയേഴ്‌സിന്റെ പ്രധാന പ്രത്യേകത. ഓരോ മോഡലിന്റെ യും നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‌തുക്കള്‍, രൂപകല്‍പ്പനയിലെ മികവ്‌ എന്നിവയെല്ലാം സൂക്ഷ്‌മമായി പരിശോധിച്ച്‌ സണ്‍ഗ്ലാസ്‌ നിര്‍മാണത്തില്‍ ഏറ്റവും വൈദഗ്‌ധ്യമുള്ളവരാണ്‌ ഇവ നിര്‍മിക്കുന്നത്‌. ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള മഗ്നീഷ്യം-അലൂമിനിയം അലോയ്‌, ഹാന്‍ഡ്‌മെയ്‌ഡ്‌ അസറ്റേറ്റുകള്‍, അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ മാത്രം ഉപയോഗിക്കുന്ന തരത്തിലുള്ള കാര്‍ബണ്‍ ഫൈബര്‍ എന്നിവയാണ്‌ ഗ്ലെയേഴ്‌സിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്‌. 



പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ പുറത്തിറക്കുന്നുണ്ട്‌. വനിതകള്‍ക്കായി അലങ്കാരപ്പണികളോടുകൂടിയ ടിആര്‍ 90 എന്ന ശേഖരമാണ്‌ അവതരിപ്പിക്കുന്നത്‌. ഏറ്റവും പ്രശസ്‌തമായ സ്റ്റൈലുകള്‍ക്കൊപ്പം ഭാരം കുറഞ്ഞതും ബലമേറിയതുമായ മഗ്നീഷ്യം-അലൂമിനിയം ഉപയോഗിച്ചുള്ള ആകര്‍ഷകമായ സണ്‍ഗ്ലാസ്‌ ഡിസൈനുകളാണ്‌ പുരുഷന്മാര്‍ക്കായി ഒരുക്കുന്നത്‌.

1500 മുതല്‍ 2995 രൂപയാണ്‌ പുതിയ ടൈറ്റന്‍ ഗ്ലെയേഴ്‌സ്‌ സണ്‍ഗ്ലാസുകളുടെ വില. എല്ലാ ടൈറ്റന്‍ ഗ്ലെയര്‍ സണ്‍ഗ്ലാസുകള്‍ക്കും ആറുമാസത്തെ വാറന്റിയുണ്ട്‌. രാജ്യത്തെ എല്ലാ ടൈറ്റന്‍ ഐ പ്ലസ്‌ സ്റ്റോറുകളിലും പുതിയ ബ്രാന്‍ഡ്‌ ലഭ്യമാണ്‌