Breaking News

Trending right now:
Description
 
Jun 13, 2013

വി. തോമാശ്ലീഹായുടെ തിരുന്നാള്‍ ജൂലൈ 6 -ന്‌ ബ്രിസ്‌ബെയ്‌നില്‍

Tom Joseph
image ബ്രിസ്‌ബെയ്‌ന്‍: വി. തോമാശ്ലീഹായുടെ തിരുന്നാള്‍ ജൂലൈ 6 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ബ്രിസ്‌ബെയ്‌ന്‍, അനേര്‍ലി മേരി ഇമ്മാക്കുലേറ്റ്‌ പള്ളിയില്‍ നടത്തപ്പെടുന്നു. തിരുന്നാള്‍ കുര്‍ബാനയ്‌ക്കു നേതൃത്വം നല്‍കുന്നത്‌ ഫാ. ബാബു വടക്കേക്കര. തിരുന്നാള്‍ സന്ദേശം നല്‍കുന്നത്‌ ഫാ. ജേക്കബ്‌ മേനാമ്പുറം.

അഭിനന്ദ്യ ബ്രിസ്‌ബെയ്‌ന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ Mark Benedict Coleridge ന്‌ സ്വീകരണം, സ്‌മരണിക, ഡയറക്ടറി പ്രകാശനം, ആഘോഷമായ പ്രദക്ഷിണം, തോമാശ്ലീഹായുടെ നൊവേന തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌്‌ എന്നിവയാണ്‌ തിരുന്നാളിനോടനുബന്ധിച്ചുള്ള പരിപാടികള്‍.

തിരുന്നാളിനുശേഷം രവീസ്‌ മ്യൂസിക്കല്‍ നൈറ്റ്‌, ന്യൂസിലാന്‍ഡ്‌ അവതരിപ്പിക്കുന്ന ഗാനമേള, ലേസര്‍ ഷോ എന്നിവയുമുണ്ടാകും.