Breaking News

Trending right now:
Description
 
Jun 13, 2013

ഫേസ്‌ബുക്കിലൂടെയുള്ള തലാഖ്‌ നിരോധിക്കണമെന്ന്‌ മുസ്ലിം വനിതാ സംഘടന

image

മുംബൈ: ഫേസ്‌ബുക്കിലൂടെയും സ്‌കൈപ്പിലൂടെയും മൂന്നുവട്ടം തലാഖ്‌ ചൊല്ലി ബന്ധം ഒഴിയുന്നത്‌ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലിം വനിതാ സംഘടനയായ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ (ബിഎംഎംഎ) മുംബെ ആസാദ്‌ മൈതാനത്ത്‌ റാലി സംഘടിപ്പിച്ചു. ഇരുനൂറിലധികം പേര്‍ ഈ റാലിയില്‍ പങ്കെടുത്തു.

മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരിച്ച വനിതകളുടെ ക്ഷേമത്തിനായുള്ള പുതിയ നിയമാവലികളില്‍ മുസ്ലിം വ്യക്തിഗത നിയമങ്ങള്‍ പരിഗണിക്കുന്നില്ല. തലാഖ്‌ പറഞ്ഞു മൊഴി ചൊല്ലുന്നത്‌ തടയുന്നുമില്ല. ഇത്‌ വിവാദമാകുമെന്നു സര്‍ക്കാര്‍ കരുതുന്നതിനാലാണ്‌ ഇപ്രകാരമുള്ള മൊഴി ചൊല്ലലിനേക്കുറിച്ച്‌ പരാമര്‍ശിക്കാത്തതെന്ന്‌ സംഘടന പറയുന്നു. ഇത്തരം സൗകര്യങ്ങള്‍ മുസ്ലിം സ്‌ത്രീകളെ ചൂഷണം ചെയ്യാനാണ്‌ ഉപയോഗിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി