Breaking News

Trending right now:
Description
 
Jun 13, 2013

ക്രോക്‌സ്‌ ഇലവന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ഡാര്‍വിനില്‍ ജൂണ്‍ 16ന്‌

John Piravom
image ഡാര്‍വിന്‍: ഡാര്‍വിനിലെ മലയാളികൂട്ടായ്‌മയില്‍ രൂപം കൊണ്ട ക്രിക്കറ്റ്‌ ക്ലബായ ക്രോക്‌സ്‌ ഇലവന്‍ ആദ്യമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ജൂണ്‍ 16ന്‌ രാവിലെ 7.30-ന്‌ ഡാര്‍വിന്‍ ടിവി ഓവല്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ തുടങ്ങും. ഉദ്‌ഘാടന മത്സരത്തില്‍ റോറിംഗ്‌ ലയണ്‍സും ബോബ്‌ സ്‌ക്വാഡും ഏറ്റുമുട്ടും. വിവിധ കമ്യൂണിറ്റികളില്‍നിന്നുമായി നിരവധി ടീമുകള്‍ പങ്കെടുക്കുന്ന മത്സരം രണ്ടു ഗ്രൂപ്പുകളിലായി തിരിച്ച്‌ വിവിധ ഗ്രൗണ്ടുകളില്‍ തുടര്‍ന്നുള്ള ആഴ്‌ചകളില്‍ അരങ്ങേറും. ജൂലൈ ഏഴിന്‌ (ഞായര്‍) രാവിലെ 7.30-ന്‌ ടിവി ഓവല്‍ ഗ്രൗണ്ടില്‍ ഫൈനല്‍ നടക്കും.

ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ വിജയിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ അംഗങ്ങള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ടൂര്‍ണമെന്റ്‌ വിജയിപ്പിക്കുന്നതിനായി എല്ലാ മലയാളികളുടെയും സഹകരണം ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ അഭ്യര്‍ഥിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റിനോയ്‌ പോള്‍ 0416076738, ബാലു ബാലചന്ദ്രന്‍ 0407479165.