Breaking News

Trending right now:
Description
 
Jun 13, 2013

ഓഐസിസി ടൌണ്‍സ്വിൽ ഒന്നാംവാർഷികവും കുക്കറി ഷോയും സംഘടിപ്പിച്ചു

George Thomas, General Secretary: OICC Australia
image ഓഐസിസി തങ്ങളുടെ ഒന്നാംവാർഷികവും അതിനോട് അനുബന്ധിച്ച് നിർദ്ധനരായവരെ സഹായിക്കുക എന്നാ ലക്ഷ്യത്തോടെ കുക്കറിഷോയും സംഘടിപ്പിച്ചു. ടൌണ്‍സ്വില്ലിലും പരിസരപ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തത് ടൌണ്‍സ്വിൽ മലയാളികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.
നോര്‍ത്ത്‌ ക്വീന്‍സ്‌ ലാന്‍ഡിലെ പാചകവിദഗ്‌ധനായ ജോയി ജോസഫാണ്‌ പാചകത്തിന്‌ നേതൃത്വം നല്‍കിയത്‌. നവീന്‍ ജോസഫിന്റെ ഗാനസന്ധ്യ, ഓഎസിസിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സ്ലൈഡ്‌ ഷോ എന്നിവയും ഉണ്ടായിരുന്നു.

സെക്രട്ടറി വിനോദ്‌ കെ ബേബിയുടെ നേതൃത്വത്തില്‍ സണ്ണി കടവില്‍, സിജു മാത്യു, ബൈജു മാളിയേക്കല്‍, വിനു കൊല്ലംപറമ്പില്‍, അനില്‍ മാത്യു, തോമസ്‌ തേവര്‍മലയില്‍, സുരേഷ്‌ പോള്‍, തോമസ്‌ കുരുവിള, സുനില്‍ സ്‌കറിയ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. 


കൂടുതല്‍ ആളുകളെ അണിനിരത്തി സംഘടനയെ ശക്തിപ്പെടുത്തുമെന്ന്‌ പ്രസിഡന്റ്‌ ഷിബു തോമസ്‌ അറിയിച്ചു.

ലാഭം കിട്ടിയ തുകയുടെ ചെക്ക്‌ ചാരിറ്റി ഫണ്ടിലേയ്‌ക്കായി ട്രഷറര്‍ സിജു മാത്യു ഫാദര്‍ ജോണിന്‌ കൈമാറി