Breaking News

Trending right now:
Description
 
Oct 08, 2012

ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്‌ മെത്രാപ്പോലീത്ത സ്ഥാനമേറ്റു

image ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഡല്‍ഹി ഭദ്രാസനത്തിന്റെ മൂന്നാമത്തെ മെത്രാപ്പോലീത്തയായി ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്‌ മെത്രാപ്പോലീത്ത സ്ഥാനമേറ്റു. ഹോസ്‌ഖാസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലിനോടു ചേര്‍ന്നുള്ള സെന്റ്‌ പോള്‍സ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ്‌ സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നത്‌. പുതിയ മെത്രാനെ ഭദ്രാസനത്തിന്റെ അമരക്കാരനാക്കി ഓക്‌സിയോസ്‌ ചൊല്ലുന്ന സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക്‌ ബസേലിയോസ്‌ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, പഞ്ചാബ്‌, ഹരിയാന, ഹിമാചല്‍പ്രദേശ്‌ എന്നിവിടങ്ങളില്‍നിന്നുള്ള വൈദികരും വിശ്വാസ സമൂഹവും ശുശ്രൂഷകളില്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. രാജ്യസഭാ ഉപാധ്യഷന്‍ പി.ജെ. കുര്യന്‍, മലങ്കര കത്തോലിക്കാ സഭ ബിഷപ്‌ ജേക്കബ്‌ മാര്‍ ബര്‍ണബാസ്‌, അല്‍മായ ട്രസ്റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, ഭദ്രാസന സെക്രട്ടറി എം.എസ്‌. സക്‌റിയാ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസനം വിവിധ ആരോഗ്യ പദ്ധതികള്‍ ഏകോപിപ്പിച്ചുകൊണ്ടു പ്രവര്‍ത്തനമാരംഭിക്കുന്ന മാര്‍ പീലക്‌സിനോസ്‌ മെമ്മോറിയല്‍ ഹെല്‍ത്ത്‌ കെയര്‍ ഫൗണേ്‌ടഷന്റെ ഉദ്‌ഘാടനവും കാതോലിക്കാ ബാവ ചടങ്ങില്‍ നിര്‍വഹിച്ചു.