Breaking News

Trending right now:
Description
 
Jun 12, 2013

കാറുകളുടെ വില്‌പന കുറഞ്ഞു

image കാര്‍ വിപണിയില്‍ ഇടിവ്‌. തുടര്‍ച്ചയായ ഏഴാംമാസവും വിപണിയില്‍ കാറുകളുടെ വില്‌പന കുറഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതേതുടര്‍ന്ന്‌ ഉത്‌പാദനം കുറയ്‌ക്കുന്നതിനായി മാരുതി പ്ലാന്റുകള്‍ രണ്ടുദിവസം അടച്ചിട്ടിരുന്നു. ആഭ്യന്തരവിപണിയില്‍ കാര്‍വില്‌പനയില്‍ 12 ശതമാനമാണ്‌ ഇടവ്‌. സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സാണ്‌ ഈ കണക്ക്‌ വെളിപ്പെടുത്തിയത്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 143.26 യൂണിറ്റുകളുടെ കുറവ്‌ ഉണ്ടായിട്ടുണ്ട്‌. രാജ്യത്തെ 14 കാര്‍നിര്‍മാണ കമ്പനികളില്‍ ഒമ്പതു കമ്പനികളും വില്‌പന കുറഞ്ഞുവെന്ന്‌ വ്യക്തമാക്കിക്കഴിഞ്ഞു. ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള പരിപാടികളൊന്നും ഫലം കണ്ടതുമില്ല. രൂപയുടെ മൂല്യത്തകര്‍ച്ചയും കാര്‍ നിര്‍മാണകമ്പനികളെ ആശങ്കയിലാക്കിയിട്ടുണ്ട്‌. കാറിനൊപ്പം ബസുകള്‍, ട്രക്കുകള്‍ എന്നിവയുടെ വില്‌പനയിലും ഇടിവുണ്ടായി. നടപ്പുസാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ കാര്‍ വിപണിയില്‍ അഞ്ചുശതമാനം ഉണര്‍വുണ്ടാകുമെന്നാണ്‌ കാര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ.