Breaking News

Trending right now:
Description
 
Oct 08, 2012

വേദപാരംഗതരുടെ ഗണത്തിലേക്കു രണ്ടുപേര്‍കൂടി മാര്‍പാപ്പ പ്രഖ്യാപിച്ചു

image വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ ഏറ്റവും ബഹുമാനിതരായി ഗണിക്കപ്പെടുന്ന വേദപാരംഗതരുടെ ഗണത്തിലേക്കു രണ്ടപേര്‍കൂടി. 16-ാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിച്ചിരുന്ന ആവിലായിലെ വിശുദ്ധ ജോണിനെയും 12-ാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ ജീവിച്ചിരുന്ന ബിന്‍ജനിലെ വിശുദ്ധ ഹില്‍ഡെഗാര്‍ഡിനെയുമാണ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഞായറാഴ്‌ച വേദപാരംഗതരായി പ്രഖ്യാപിച്ചത്‌. കത്തോലിക്കാ സഭയില്‍ ഇതോടെ വേദപാരംഗതരുടെ എണ്ണം 35 ആയി. സങ്കീര്‍ണമായ കാലഘട്ടത്തില്‍ സഭയുടെ വിശ്വാസസത്യങ്ങളെ ആധികാരികമായി പഠിപ്പിച്ചിരുന്നവരെയും ആ രംഗത്ത്‌ ചരിത്രപരമായ സംഭാവനകള്‍ നല്‌കിയവരെയുമാണു വേദപാരംഗതരായി കണക്കാക്കുന്നത്‌. ഏറ്റവും അവസാനം 1997-ല്‍ ഫ്രാന്‍സില്‍ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായെയുമാണ്‌ മാര്‍പാപ്പ വേദപാരംഗതയായി പ്രഖ്യാപിച്ചത്‌..